കോതമംഗലം: ബോധി കലാ സാംസ്‌കാരിക സംഘടയുടെ 2025-26 വർഷത്തെ കലാസാംസ്‌കാരിക പരിപാടികൾക്ക് തുടക്കമായി. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അധ്യക്ഷത യിൽ ചേർന്ന ചടങ്ങിൽ വച്ച് ബഹു: കോതമംഗലം എം.എൽ.എ ആന്റണി ജോൺ പരിപാടികൾ ഔപചാരികമായി ഉത്ഘാടനം നിർവഹിച്ചു.സെക്രട്ടറി ടി.സോനുകുമാർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ പ്രശസ്ത നർത്തകീ നർത്തകന്മാരായ ശ്രീമതി ചിത്ര സുകുമാരൻ,രേഖ കർത്താ,രൂപശ്രീ മഹാപാത്ര,സന്ലിയ കുണ്ടു, ശ്രീ സിറാജ് കലാഗ്രാമം,ശ്രീ ലോകചന്ദ്രശേഖര റെഡ്ഢി എന്നിവർക്ക് ബോധിയുടെ സ്നേഹോപഹാരം നൽകി എം എൽ എ ആദരിച്ചു.പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിജോ ജോർജ് , വൈസ് പ്രസിഡൻ്റ് പി.ജി രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.ട്രഷറർ പി. സി. സ്കറിയ നന്ദിയറിയിച്ചു.
തുടർന്ന് ഏകദേശം മുപ്പതോളം രാജ്യങ്ങളിൽ നൃത്ത പരിപാടി അവതരിപ്പിച്ചട്ടുള്ള പ്രശസ്ത നർത്തകി ശ്രീമതി ചിത്ര സുകുമാരന്റെ നേതൃത്വത്തിലുള്ള ചിത്ര ആർട്സ് ഫൗണ്ടേഷന്റെ ”ഡാൻസസ് ഓഫ് ഇന്ത്യ “എന്ന ക്ലാസിക്കൽ നൃത്തപരിപാടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്ന നർത്തകി നർത്തകന്മാർ പ്രേക്ഷകർക്കായി അവതരിപ്പിച്ചു.
ഇ എം എസ് സ്മാരക പ്രഭാഷണം, ബോധി കലാവേദി ഗാനസന്ധ്യ, സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരം ,കുട്ടികൾക്കുള്ള പ്രത്യേക നാടകാവതരണം,ഗാന്ധിജി അനുസ്മരണ പ്രഭാഷണം, പുസ്തകോത്സവം സാംസ്കാരികോത്സവം, കവിയരങ്, കുട്ടികൾക്കുള്ള ശില്പശാല, സുകുമാർ അഴിക്കോട് സ്മാരക പ്രസംഗ മത്സരം , കോളേജ് വിദ്യാർത്ഥികളുമായുള്ള സംവാദം, അന്തർ സംസ്ഥാന കൺച്ചറൽ ഫെസ്റ്റ്, പരിസ്ഥിതി സൗഹാർദ്ദ യാത്ര, ബോധി ദിനാഘോഷം കുടുംബ സംഗമം തുടങ്ങിയ പരിപാടികൾ ഈ വർഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
