Connect with us

Hi, what are you looking for?

CHUTTUVATTOM

ലോക രക്ത ദാന ദിനത്തിൽ, രക്തം ദാനം ചെയ്യാൻ സന്നദ്ധതയുള്ളവരുടെ വിവര ശേഖരണവുമായി എം. എ. കോളേജ് എൻ എസ് എസ് വോളന്റിയേഴ്‌സ്.

കോതമംഗലം : മനുഷ്യന്റെ ജീവന് ഏറ്റവും വിലപ്പെട്ട വസ്തുതയാണ് രക്തം.ആരോഗ്യരംഗം ഏറെക്കാലമായി ഏറ്റവും കൂടുതൽ പ്രതിസന്ധി അഭിമുഖീകരിക്കുന്നതും രക്തത്തിന്റെ കൃത്യ സമയത്തുള്ള ദൗർലഭ്യതയാണ്.കൃത്യമായ ഒരു വിവരശേഖരണത്തിനും ബന്ധപെടുന്നതിനുമുള്ള അടിസ്ഥാന അടിത്തറയില്ലാത്തതു മാണ് പലപ്പോഴും ഈ പ്രശ്നത്തിന് കാരണം. ഇത് പരിഹരിക്കുന്നതിന് വേണ്ടി ലോക രക്തദാന ദിനത്തിൽ ,രക്തദാനം ചെയ്യാൻ താല്പര്യമുള്ള ആളുകളുടെ വിവരം ശേഖരിച്ച് സൂക്ഷിച്ച് വച്ചു, അവശ്യ സമയത്ത് അവരെ ബന്ധപ്പെടുന്ന ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ. സന്നദ്ധ രക്തദാനത്തിനായി മുമ്പിട്ടിറങ്ങുവാൻ ഈ വിദ്യാർത്ഥികൾ പൊതു ജനങ്ങളെ ഉത്ബോധിപ്പിക്കുന്നു .രക്തം ദാനം ചെയ്യാൻ താല്പര്യമുള്ള ആളുകൾ അവരുടെ വിവരങ്ങൾ കൈമാറി ഈ ഉദ്യമത്തിൽ പങ്കാളിയാകുവാനും, ലോക നന്മയ്ക്കായി കൂടെ അണിചേരുവാനും എം. എ. കോളേജ് എൻ എസ് എസ് വോളന്റിയേഴ്‌സ് ക്ഷണിക്കുകയാണ്. ഇതിനായി ഇവർ ഗൂഗിളിൽ ഒരുസന്നദ്ധത ഫോം തയ്യാറാക്കിയിട്ടുണ്ട്.
https://surveyheart.com/form/5edf3402ea86775778b2d6f9

You May Also Like

error: Content is protected !!