Connect with us

Hi, what are you looking for?

CRIME

ബിജെപി നേതാവിന്റെ പേര് ദുരുപയോഗപ്പെടുത്തി പണപ്പിരിവു നടത്തിയവർ പോലീസ് പിടിയിൽ.

 

പെരുമ്പാവൂർ : ബിജെപി ജില്ലാ നേതാവിൻറെ പേരിൽ പണപ്പിരിവു നടത്തിയ മൂന്നുപേരെ പോലീസ് അറസറ്റ് ചെയ്തു. കോട്ടപ്പടി ഇടയൻ വീട്ടിൽ സുരേഷ് (35), ഇടുക്കി കുടയത്തൂർ പച്ചിലാംകുന്നിൽ രാജേഷ് (37) കാഞ്ഞൂർ ചുള്ളി പറമ്പിൽ വീട്ടിൽ ജിമ്മി ഫ്രാൻസിസ് (50) എന്നിവരെയാണ് പെരുമ്പാവൂർ പോലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 14ന് ആണ് സംഭവം നടന്നത് . ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് കമ്പനി നടത്തുന്ന വ്യവസായിയുടെ പക്കൽ നിന്നുമാണ് ബിജെപി ജില്ലാ നേതാവിൻറെ പേര് പറഞ്ഞ് ഇവർ പണം തട്ടിയത്. സമാന രീതിയിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് എസ്.എച്ച്.ഒ സി.ജയകുമാർ പറഞ്ഞു. ഇവർ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരുകയാണ് പോലീസ്.

You May Also Like

CHUTTUVATTOM

കോട്ടപ്പടി:  ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...

NEWS

കോതമംഗലം:  – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

NEWS

കോതമംഗലം :- കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ കാട്ടാനയാക്രമണം.കോ ട്ടപ്പടി സ്വദേശി പത്തനാപുത്തൻപുര അവറാച്ചൻ (70) എന്നയാൾക്കാണ് രാവിലെ വടക്കുംഭാഗത്ത് വച്ച് റബർ വെട്ടിക്കൊണ്ടിരിക്കുമ്പോൾ ആനയാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലും തുടർന്ന്...

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

error: Content is protected !!