പെരുമ്പാവൂർ : മോഷ്ടിച്ച ബൈക്കുമായി അതിഥി തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ ഡിൻഹാല ജിത്പുർ സ്വദേശി നബ് ദീപ് റോയ് (28) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നുമാണ് ഇയാൾ ബൈക്ക് മോഷ്ടിച്ചത്. ഇത് വിൽക്കാനായി മുടിക്കലിൽ എത്തിയപ്പോഴാണ് നൈറ്റ് പട്രോളിംഗ് സംഘത്തിന്‍റെ മുമ്പിൽപ്പെട്ടത്. പോലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്,എം.തോമസ്, സി.വൈ.ജോയി, എ.എസ്.ഐ എം.കെ.അബ്ദുൾ സത്താർ, എസ്.സി.പി.ഒ പി.എ.അബ്ദുൾ മനാഫ്, സി.പി.ഒ എം.ബി.സുബൈർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
