കോതമംഗലം: പുന്നേക്കാടിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് ഇന്ന് കൂറ്റൻ മലമ്പാമ്പിനെ പിടികൂടി. പുന്നേക്കാട് ജംഗ്ഷനു സമീപമുള്ള പുരയിടത്തിൽ കന്നാര തോട്ടത്തിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് മലമ്പാമ്പിന ആദ്യം കണ്ടത്.
പ്രദേശവാസികൾ പുന്നേക്കാട് ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ബി .എഫ്.ഒ. മിക്സൺന്റെ നിർദേശ പ്രകാരം ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ C.K. വർഗീസ് സ്ഥലത്തെത്തുകയായിരുന്നു. കന്നാരക്കുള്ളിലൊളിച്ച പാമ്പിനെ വാച്ചർമാരുടെ സഹായത്തോടെ CK വർഗീസ് ചാക്കിലാക്കുകയായിരുന്നു. ഇരുപത് കിലോയിലേറെ തൂക്കവും പന്ത്രണ്ടടി നീളവും വരുന്ന പെൺ പാമ്പിനെ വനപാലകർക്ക് കൈമാറി.