Connect with us

Hi, what are you looking for?

NEWS

ഗ്രാമീണ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ശില്പശാല.

കോതമംഗലം : ഗ്രാമീണ ടൂറിസം വികസനത്തിന് പുതിയ പദ്ധതികൾ തയ്യാറാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. വിദഗ്ദരുടെ സഹായത്താൽ തയ്യാറാക്കുന്ന പദ്ധതികൾ സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്തും ടൂറിസം വകുപ്പും ചേർന്ന് ഗ്രാമീണ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച . ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള ഏകദിനശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂതത്താൻ കെട്ട് ഡിവിഷൻ മെമ്പർ റഷീദ സലിം അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് മുഖ്യപ്രഭാക്ഷണം നടത്തി.

ടൂറിസം ഡപ്യൂട്ടി ഡയറക്ടർ അഭിലാഷ് ടി.ജി, ഡി റ്റി. പി. സി സെക്രട്ടറി ശ്യാം കൃഷ്ണൻ , റെസ്പോൺ സബിൾ ടൂറിസം ജില്ലാ കോ-ഓർഡിനേറ്റർ ബി. ഹരീഷ് എന്നിവർ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി എ എം ബഷീർ, ആലീസ്‌ ഷാജു, കെ.എം അൻവർ അലി, ബേമ്പിൽ പോൾ, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേരൻ നായർ ജില്ല പഞ്ചായത്ത് അംഗങ്ങളായ പി എം നാസർ, ശാരദ മോഹ ൻ ,ഷാന്റി ഏബ്രഹാം, അനിമോൾ ബേബി, ഷൈമി വർഗ്ഗീസ്, ലിസി അലക്സ് , ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസിസ് എന്നിവർ ആശംസകൾ അർപ്പിച്ചു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജസ്സി സാജു സ്വാഗതവും നന്ദിയും പറഞ്ഞു. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും സെമിനാറിൽ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...