കോതമംഗലം: പെരിയാ റില്‍ നീരൊഴുക്ക് വര്‍ധിച്ചതോ ടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഭൂതത്താന്‍കെട്ടില്‍ ജലനിരപ്പ് 30.7 മീറ്ററായി ഉയര്‍ന്നതോടെയാണു 11 ഷട്ടറുകള്‍ ആകെ 22.3 മീറ്റര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 22.3 ലക്ഷം ലീറ്റര്‍ വെള്ളം ഒഴുക്കിയതോടെ ഇന്നലെ വൈകുന്നേരം ജലനിരപ്പ് 29.8 മീറ്ററായി കുറഞ്ഞു. നീരൊഴുക്കു കുറഞ്ഞാല്‍ ഷട്ടറുകള്‍ താഴ്ത്തും.
ജലനിരപ്പ് ഒന്നര മീറ്ററോളം ഉയര്‍ന്നതോടെ ആലുവ മണപ്പുറം ഭാഗങ്ങളില്‍ പെരിയാര്‍ കരകവിഞ്ഞൊഴുകുന്ന അവസ്ഥയിലായിട്ടുണ്ട്. എട്ട് എന്‍ടിയുവായിരുന്ന ചെളിയുടെ അളവ് 30 ആയും ഉയര്‍ന്നു. ജലവിതരണത്തെ ബാധിച്ചിട്ടില്ല.
പൂയംകുട്ടി പുഴ കരകവിഞ്ഞ് ഇന്നലെ രാവിലെ മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങി ഗതാഗതം നിലച്ചു. ബ്ലാവനയില്‍ ജങ്കാര്‍ സര്‍വീസ് നിര്‍ത്തി വഞ്ചിയില്‍ ആളുകളെ മറുകര കടത്തി. മഴ കുറഞ്ഞതിനെ തുടര്‍ന്ന് വൈകിട്ടോടെ രണ്ടിടത്തും പൂര്‍വസ്ഥിതിയിലായി.
കോതമംഗലം പുഴ കരകവിഞ്ഞ് അടിവാട്-കുത്തുകുഴി റോഡില്‍ കുടമുണ്ട പാലത്തില്‍ വെള്ളം കയറിയുണ്ടായ ഗതാഗത തടസം വൈകുന്നേരത്തോടെ മാറി.
