കോതമംഗലം: എംഎൽഎ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ഭൂതത്താൻകെട്ട് പൂച്ചക്കുത്ത് രണ്ടാം വാർഡിൽ പൂർത്തീകരിച്ച 5 പദ്ധതികളുടെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പരപ്പൻ ചിറ കുളികടവ്,കെ പി പി റോഡ്,ചിറ്റാണി കുളികടവ് റോഡ് നമ്പർ 1,ചിറ്റാണി കുളി കടവ് നടപ്പാത നമ്പർ 2,ഭൂതത്താൻകെട്ട് അമ്പഴപ്പുംകുടി റോഡ് സൈഡ് കെട്ട് കലുങ്ക് നിർമ്മാണം എന്നീ പദ്ധതികളാണ് പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ജെയ്സൺ ദാനിയേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു പി നായർ, പഞ്ചായത്ത് മെമ്പർ മഞ്ജു ജോയി,പി എസ് ആൻ്റണി എന്നിവർ പങ്കെടുത്തു.