കോതമംഗലം : ഭൂതത്താന്‍കെട്ട് കൂട്ടിക്കൽ ചേലക്കുളം പൈലിയുടെ കൃഷിയിടത്തില്‍ കടുവയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞദിവസം ഇവിടെയെത്തിയ കടുവ വളര്‍ത്തുമൃഗങ്ങളെ ഓടിച്ചിരുന്നു. വളര്‍ത്തുനായയെ പിന്നീട് കണ്ടെത്തിയിട്ടില്ല. കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് പരിശോധനക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നട്ത്തുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശങ്ക പരിഹരിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
