Connect with us

Hi, what are you looking for?

Business

സഞ്ചാരികൾക്ക് വിസ്മയ കാഴ്ചകൾ ഒരുക്കുന്ന ഭൂതത്താൻകെട്ട് വിവാഹ സൽക്കാരങ്ങൾക്കും പ്രിയപ്പെട്ട വേദിയാകുന്നു.

കോതമംഗലം : എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഭൂതത്താൻകെട്ട്. സഞ്ചാരികളുടെ പറുദീസാ എന്ന് തന്നെ പറയാം. കൊവിഡ് കാല ആരംഭത്തോടെ സഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിരുന്നു. വീണ്ടും ഇപ്പോൾ സജീവ മാകുകയാണ് കെട്ട് കണക്കിന് കാഴ്ചകൾ സമ്മാനിച്ച് ഭൂതാത്താൻ കെട്ടും, അനുബന്ധ പ്രദേശങ്ങളും . ഭൂതത്താൻകെട്ടിലെ ടൂറിസം സജീവമാകുന്നതിന് വേണ്ടി വ്യത്യസ്തമായ പദ്ധതികളാണ് ഒരുക്കുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് ഭൂതത്താൻകെട്ടിനെ ഒരു വെഡിങ് ഡെസ്റ്റിനേഷൻ ആക്കി മാറ്റിയെടുക്കുക എന്നത്.വിവാഹ സൽക്കാരങ്ങളുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നായി ഭൂതത്താൻകെട്ട് മാറുകയാണ്.

ഭൂതത്താൻകെട്ട് ടൂറിസം പ്രൊജക്റ്റ്‌ ഏറ്റെടുത്ത് നടത്തുന്ന സ്വകാര്യ കമ്പനിയാണ് വെഡിങ് ഡെസ്റ്റിനേഷൻ എന്ന ആശയം അവതരിപ്പിച്ചിരിക്കുന്നത്. ഭൂതത്താൻകെട്ട് വലിയ തടാകത്തിനോട് അഭിമുഖമായി ഇരിക്കുന്ന ഓപ്പൺ എയർ സ്റ്റേജ് പരിസരപ്രദേശങ്ങളും ആണ് വിവാഹ സൽക്കാരങ്ങൾ ക്ക് പ്രിയമുള്ള വേദിയായി മാറുന്നത്. വളരെ ചെറിയ മുതൽ മുടക്കിൽ തങ്ങളുടെ വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും സംഘടിപ്പിക്കാൻ സാധിക്കുമെന്നതാണ് ഭൂതത്താൻകെട്ടിന്റെ പ്രത്യേകത. നിരവധി ആളുകൾ തങ്ങളുടെ വിവാഹ സൽക്കാരങ്ങൾ ഇതിനോടകം തന്നെ ഇവിടെ ബുക്ക് ചെയ്തു കഴിഞ്ഞു. വിവാഹത്തോടനുബന്ധിച്ച് വരുന്നവർക്ക് താമസിക്കാനും കുട്ടികൾക്ക് ഉല്ലസിക്കാനും മറ്റും എല്ലാവിധ സജ്ജീകരണങ്ങളും ഭൂതത്താൻകെട്ടിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

ബുക്കിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 9847486470 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.

You May Also Like

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...