Connect with us

Hi, what are you looking for?

TOURIST PLACES

സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; വിസ്മയ കാഴ്ചകൾ ഒരുക്കി ഭൂതത്താൻകെട്ട്.

കോതമംഗലം: വിസ്മയ കാഴ്ചകളുടെ കെട്ടുകൾ അഴിച്ച് സഞ്ചാരികളുടെ പറുദീസയായി ഭൂതത്താൻകെട്ട്. എറണാകുളം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ വീണ്ടും സഞ്ചാരികളുടെ വൻ തിരക്ക്. കോവിഡ്ക്കാല ലോക്ക് ഡൌൺ കഴിഞ്ഞു വിനോദ സഞ്ചാര മേഖല തുറന്നതോടെ ഭൂതത്താൻകെട്ട് ഉണർന്നു. ഇവിടുത്തെ പ്രധാന ആകർഷണം പെരിയാറിന്റെ മടിത്തട്ടിലുടെ ഉള്ള ബോട്ടിംഗ് ആണ്. പെരിയാർ നദിയുടെ ഇരുവശവുമുള്ള കാനന ഭംഗി ആസ്വദിച്ചു, കുളിർമയുള്ള നനുത്ത കാറ്റിലും, ബോട്ടിൽ ഉള്ള മധുരമുള്ള സംഗീതത്തിലും ഒക്കെ ലയിച്ചു മതിമറന്നു ഉല്ലസിക്കാൻ ഇതിലും പറ്റിയ ഒരിടം വേറെ ഇല്ല. ഭൂതത്താന്കെട്ടിൽ വന്നാൽ തടാകത്തിലുടെ വിനോദ സഞ്ചാരികൾക്ക്‌ പെഡൽ ബോട്ടിലും ചുറ്റിയടിക്കാം. കാടിന്റെ വന്യസൗന്ദര്യം നുകർന്നുകൊണ്ട്‌ ബോട്ടിലിരുന്ന്‌ ചൂണ്ടയിട്ട്‌ മീൻ പിടിക്കാം.

വർഷംതോറും വിദേശികളടക്കം രണ്ടു ലക്ഷത്തിലധികം സഞ്ചാരികൾ എത്തുന്ന ഭൂതത്താൻകെട്ടിൽ കോവിഡ് ലോക് ഡൌൺ കഴിഞ്ഞ് ഒരു ഇടവേളയ്‌ക്കുശേഷമാണ്‌ ബോട്ടിങ്‌ പുനരാരംഭിച്ചത് . തട്ടേക്കാട്‌ ദുരന്തത്തിനുശേഷം നിർത്തിവച്ചിരുന്ന ബോട്ടിങ്‌ ഇടയ്‌ക്ക്‌ വീണ്ടും ആരംഭിച്ചെങ്കിലും വൈകാതെ നിർത്തിയിരുന്നു. ഇപ്പോൾ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയാണ്‌ പെഡൽ ബോട്ടുകളുടെയും, വലിയ ബോട്ട്കളുടെയും ഒക്കെ തിരിച്ചു വരവ്‌. ഇടത്തോടുകൾ നിർമിച്ച് പെഡൽ ബോട്ടുവഴി കുട്ടികൾക്കടക്കം പൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌.സഞ്ചാരികളെ ആകർഷിക്കാൻ
ഏറുമാടങ്ങളും, ഭൂതത്താന്കെട്ടിന്റെ വന്യ സൗന്ദര്യം ആസ്വദിക്കുന്നതിനായി വാച്ച് ടവറും നിർമിച്ചിട്ടുണ്ട്‌.ആടിയും, പാടിയും പെരിയാറിന്റെ മടിത്തട്ടിലുടെ കാടിനെ അറിഞ്ഞുള്ള ബോട്ട് യാത്രക്കായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് സഞ്ചാരികളുടെ ഒഴുക്കാണ് ഭൂതത്താന്കെട്ടിലേക്ക്. തന്മുലം പ്രധാന റോഡിൽ വാഹനകുരുക്കും രൂപപെടുന്നുണ്ട്.

More Details pls contact : +91 99466 41324

You May Also Like

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...