Connect with us

Hi, what are you looking for?

SPORTS

ബംഗാളിന്റെ പടകുതിരകളെ തളച്ച് എം.ജിയുടെ ചുണക്കുട്ടികൾ; നാളെ ഞായറാഴ്ച്ച ഫൈനൽ.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പ് -ക്വാർട്ടർഫൈനൽ മത്സരത്തിൽ ഗ്രൗണ്ട് 1ൽ
രാവിലെ 7 മണിക്ക് നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് എം.ജി യൂണിവേഴ്സിറ്റി യുടെ ചുണക്കുട്ടികൾ ,അക്രമണകാരികളായ ബംഗാളിന്റെ പുലികുട്ടികൾ കളിക്കുന്ന കൽക്കട്ട യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി സെമി ഫൈനലിൽ കടന്നു. ഗിഫ്റ്റി സി ഗ്രേഷ്യസ് ( 6 ) ,നിമ്ഷാദ് റോഷൻ (21 ), എം.എ കോളേജിലെ സലാഹുദീൻ അദിനാൻ കെ. ( 14) എന്നിവർ എം.ജിക്കു വേണ്ടി ഗോൾ നേടി.

9 മണിക്ക് പഞ്ചാബ് യൂണിവേഴ്സിറ്റിയും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയും തമ്മിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് കാലിക്കറ്റ് ജയിച്ചു.കാലിക്കറ്റിനുവേണ്ടി മിഷൽ പി. കെ (10) ,നിഷാമുദ്ദീൻ യു.കെ (17) എന്നിവർ ഗോളുകൾ നേടി. ഗ്രൗണ്ട് 2ൽ രാവിലെ 7 ന് പഞ്ചാബി യൂണിവേഴ്സിറ്റിയും അടമസ്‌ യൂണിവേഴ്സിറ്റിയും തമ്മിലുള്ള മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പഞ്ചാബി യൂണിവേഴ്സിറ്റി അടമസ്‌ യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി. 9 മണിക്ക് കേരള യൂണിവേഴ്സിറ്റിയും സന്റ് ബാബ ഭഗ് സിംഗ് യൂണിവേഴ്സിറ്റിയും തമ്മിൽ നടന്ന മത്സരത്തിൽ 1 ന് എതിരെ 2 ഗോളുകൾക്ക് സന്റ് ബാബ ഭഗ് സിംഗ് യൂണിവേഴ്സിറ്റി കേരളയെ പരാജയപ്പെടുത്തി.

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബോൾ മത്സരത്തിന്റെ സെമി ഫൈനൽ മത്സരത്തിൽ ഞായറാഴ്ച രാവിലെ 7 മണിക്ക് ഗ്രൗണ്ട് 1ൽ എം. ജി യൂണിവേഴ്സിറ്റി യും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയും തമ്മിൽ ഏറ്റു മുട്ടും. ഗ്രൗണ്ട് 2ൽ രാവിലെ 7 മണിക്ക് പഞ്ചാബി യൂണിവേഴ്സിറ്റി പട്യലയും സൻറ് ബാബ ഭഗ് സിംഗ് യൂണിവേഴ്സിറ്റി ജലന്ദറും തമ്മിൽ മത്സരിക്കും.

You May Also Like

error: Content is protected !!