ഇടുക്കി : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതിന് കോതമംഗലം തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനെതിരേയാണ് വ്യാഴാഴ്ച ശാന്തൻപാറ പോലീസ് കേസെടുത്തത്. ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായസ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജൂൺ 28-ന് ഡി.ജെ. പാർട്ടിയും ബെല്ലി ഡാൻസ് ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചത്. രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടു.
മതമേലധ്യക്ഷന്മാരും സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പൊതുപ്രവർത്തകരും ഉന്നതോദ്യോഗസ്ഥരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തതയാണ് വിവരം. പുറത്തുനിന്നും എത്തിച്ച ബെല്ലി ഡാൻസർ ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിക്കാത്തതും കേസിന് കാരണമാകുന്നു. നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. എന്നിട്ടും ആദ്യഘട്ടത്തിൽ പോലീസ് കേസെടുത്തില്ല. ഇതിൽ പ്രതിഷേധമുയർന്നപ്പോഴാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.
https://kothamangalamnews.com/benz-gle-roy-kurian-kothamangalam-rto-registration.html