കോതമംഗലം : കോളേജ് ജീവിതത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികളെ പുതിയ അന്തരീക്ഷവുമായി പരിചയപ്പെടുത്തുന്നതിന് വേണ്ടി ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി ബി ടെക് സ്റുഡൻസിന് വേണ്ടിയുള്ള ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. പ്രോഗ്രാം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എസ് സെന്തിൽ കുമാർ അധ്യക്ഷത വഹിച്ചു. ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഹാജി കെ എം പരീത് മുഖ്യപ്രഭാഷണം നടത്തി. ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ജനറൽ മാനേജർ അബൂബക്കർ സിദ്ദിഖ്, പ്രോഗ്രാം അക്കാദമിക് ഹെഡ് വിഷ്ണു എസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എഞ്ചിനീയറിങ് ഹെഡ് മുഹമ്മദ് ജെസീം കെ എം എന്നിവർ പങ്കെടുത്തു.കോളേജ് വൈസ് പ്രിൻസിപ്പൽ സാനിയ സലീം സ്വാഗതവും ലീഗൽ അഡ്വൈസർ & അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഡ്വ. അഹമ്മദ് തസ്‌ലിം നന്ദിയും രേഖപ്പെടുത്തി.

























































