കോതമംഗലം :അയ്യങ്കാവ് ഗവ ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു ആന്റണി ജോൺ എം എൽ എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നവാഗതർക്കുള്ള പഠനോപകരണ വിതരണം മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ജോസ് വർഗീസ് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
പി ടി എ പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ വിദ്യാപ്രസന്നൻ പ്രവേശനോത്സവ സന്ദേശം നൽകി. എൽ എസ് എസ്,എൻ എം എം എസ്, എസ് എസ് എൽ സി എന്നീ പരീക്ഷകളിൽ ഉന്നത വിജയം നൽകിയ കുട്ടികളെ ആദരിച്ചു. ഹെഡ്മിസ്ട്രസ് ശാന്ത അയ്യപ്പൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലിന്റു എൽദോസ് രേഖപ്പെടുത്തി.
