Connect with us

Hi, what are you looking for?

NEWS

അയിരൂർപാടം ആമിന കൊലപാതക കേസ് തുടരന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്നതിനുള്ള നടപടികൾ പരിഗണനയിൽ : മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിൽ.

 

കോതമംഗലം: കോതമംഗലം പിണ്ടിമന പഞ്ചായത്തിൽ അയിരൂർപാടം സ്വദേശിനി ആമിന അബ്ദുൾ ഖാദറിന്റെ കൊലപാതക കേസിന്റെ തുടരന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്ന നടപടികൾ  സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിൽ വ്യക്തമാക്കി. കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന പഞ്ചായത്തിൽ അയിരൂർപാടം സ്വദേശിനി പാണ്ട്യാർ പിള്ളിൽ വീട്ടിൽ ആമിന അബ്ദുൾ ഖാദറിന്റെ കൊലപാതക കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ചുള്ള ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രീമതി.ആമിന അബ്ദുൾ ഖാദർ കഴിഞ്ഞ മാർച്ച് മാസം ഏഴാം തീയതി പാടത്ത് പുല്ല് മുറിക്കാൻ പോയപ്പോൾ പട്ടാപ്പകൽ കൊലചെയ്യപ്പെടുകയും കൊലപാതക ശേഷം ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തിട്ടുള്ളതാണ്.ഒരു നാടിനെ ആകെ നടുക്കിയ പട്ടാപകൽ നടന്ന സംഭവത്തിൽ കോതമംഗലം പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 434/2021 U/s 174 CrPC പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ നാളിതുവരെയായി കുറ്റവാളികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി കുറ്റവാളികളെ വേഗത്തിൽ കണ്ടെത്തുന്നതിനായി അന്വേഷണ ചുമത പുതിയൊരു പുതിയ അന്വേഷണ ഏജൻസിയെ ഏൽപ്പിക്കുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കണമെന്നും എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.

പ്രസ്തുത കൊലപാതക കേസ് കോതമംഗലം പോലീസ് സ്റ്റേഷൻ  ക്രൈം നമ്പർ 434 /2021 U/s 174 CrPC പ്രകാരം  രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണപ്പെട്ട ആമിനയെ ആരോ ശ്വാസംമുട്ടിച്ച് അബോധാവസ്ഥയിൽ വെള്ളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നും ടിയാൾ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്തതായി വെളിവായതിന്റേയും അടിസ്ഥാനത്തിൽ ടി കേസ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 397,302 വകുപ്പു പ്രകാരമാക്കി മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള 21 അംഗ സംഘം രൂപീകരിച്ച് ശാസ്ത്രീയവും,ഊർജ്ജവുമായ അന്വേഷണം നടത്തി വരുന്നുതായും,ഇതുവരെയുള്ള അന്വേഷണത്തിൽ  ഈ കേസിലെ പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും തുടരന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്നത് വേണ്ടിയുള്ള നടപടികൾ പരിഗണിച്ച്  വരുന്നതായും മുഖ്യമന്ത്രി ആന്റണി ജോൺ എംഎൽഎയെ നിയമ സഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!