Connect with us

Hi, what are you looking for?

NEWS

വി​ഷം ക​ഴി​ച്ച്‌ ചി​കി​ത്സ​യി​ലി​രു​ന്ന പൈ​നാ​പ്പി​ള്‍ ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു.

കോതമംഗലം : ‘മുപ്പതു വർഷമായി ഞാൻ മണ്ണിൽ പണിയെടുത്തു നേടിയ സമ്പാദ്യമൊക്കെ നഷ്ടമായി, കടം മാത്രമാണു ബാക്കി, ഇനി ആത്മഹത്യയല്ലാതെ വേറെ വഴിയില്ല’. പൈനാപ്പിൾ കർഷകൻ സുഹൃത്തിന് അവസാനമായി അയച്ച സന്ദേശമാണിത്. ആ​യ​വ​ന കാലാമ്പൂർ കുഴുമ്പിൽ കെ.​കെ.​അ​നി​ല്‍ (45)- ആണ് മരണമടഞ്ഞത്. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സയിൽ കഴിയവേ ഇ​ന്ന​ലെ രാ​ത്രി​യോ​ടെയായിരുന്നു മരണം. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വി​ഷം ഉ​ള്ളി​ല്‍ ചെ​ന്ന് അ​വ​ശ​നാ​യ നി​ല​യി​ല്‍ ഇ​യാ​ളെ ക​ണ്ട​ത്. ഉ​ട​ന്‍ ത​ന്നെ കോ​ല​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ല്‍ പു​തു കൃ​ഷി​യി​ലും ആ​വ​ര്‍​ത്ത​ന കൃ​ഷി​യി​ലു​മാ​യി വി​ള​വെ​ടു​പ്പു ന​ട​ത്തി​യ​തി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്ന് പ​റ​ഞ്ഞ​താ​യി വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ള്‍ ഫാ​ര്‍​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. അ​ടു​ത്ത​യി​ടെ​യാ​ണ് വീ​ട് പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ചും ക​ട​ബാ​ധ്യ​ത​യു​ണ്ടാ​യ​താ​യി ക​രു​തു​ന്നു. ക​ടാ​തി​യി​ല്‍ വ​ച്ചാ​ണ് വി​ഷം ഉ​ള്ളി​ല്‍ ചെ​ന്ന നി​ല​യി​ല്‍ അ​നി​ലി​നെ ക​ണ്ട​ത്. മു​വാ​റ്റു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. പൈനാപ്പിൾ കർഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്നും സഹായങ്ങൾ ഒന്നും ലഭിക്കുന്നില്ല എന്ന ആരോപണം നിലനിൽക്കുമ്പോൾ ആണ് നാടിനെ നടുക്കികൊണ്ട് കർഷകൻ കടം കയറി ജീവനൊടുക്കുന്നത്.

You May Also Like

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

NEWS

കോതമംഗലം: ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടിപഞ്ചായത്ത്.ഓരോ വീട്ടിലും ഓരോ ഔഷധൃക്ഷം ,സ്കൂളുകളിൽ ഔഷ തോട്ടം,പഞ്ചായത്തിൻ്റെയും ആയൂർവേദ ഡിസ്പെൻസറി, കുടുബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങൾ,...

NEWS

കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേള – കോതമംഗലത്ത് ഫുഡ് കമ്മിറ്റി ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ്‌ മോഡലിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സ്വിമ്മിംഗ് മത്സരം നവംബർ...

NEWS

കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യുസ് ബോയ്സ് ടൗൺ ഐ റ്റി ഐ യിൽ 22-24 ബാച്ചിന്റെ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ...

error: Content is protected !!