കോതമംഗലം : അന്താരാഷ്ട്ര സഹിഷ്‌ണുത ദിനത്തില്‍ സ്വന്തമായി ഓഫീസെന്ന ചിരകാല സ്വപ്നം പൂവണിയിക്കാന്‍ അയനിക ഒരുങ്ങുന്നു. ഉള്ളടക്കത്തിലും പ്രവര്‍ത്തനത്തിലും നേതൃത്വത്തിലും എന്നും വ്യത്യസ്തത പുലര്‍ത്തുന്ന കൂട്ടായമയും മാനസീകാരോഗ്യ രംഗത്തെ ഗവേഷണസ്ഥാപനവുമാണ് അയനിക. മാനസികാരോഗ്യ അവബോധം വളര്‍ത്തുക, സ്ത്രീകളിലൂടെ സാമൂഹിക മാനസീകാരോഗ്യം സാധ്യമാക്കുക, ശിശു സ്ത്രീ സൗഹൃദ മനോഭാവവും അന്തരീക്ഷവും കുടുംബത്തിലും സമൂഹത്തിലും വളര്‍ത്തുക, മെച്ചപ്പെട്ടതും ശാസ്ത്രീയവുമായ സാമൂഹിക പുനരധിവാസം എന്നിവയാണ് സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍. ഇതിനാവശ്യമായ പരിശീലനങ്ങളും പരിപാടികളും പദ്ധതിരൂപീകരണവും കൗണ്‍സിലിംഗും ഗവേഷണങ്ങളും നടത്തി ജനങ്ങളിലേക്ക് എത്തിക്കാനാണ് TD_CRC യുടെ ശ്രമം
1996-ൽ ഐക്യരാഷ്ട്ര പൊതുസഭയാണ് അന്താരാഷ്ട്ര സഹിഷ്ണുത ദിനം നിശ്ചയിച്ചത്. പരസ്പര ധാരണയിലൂടെയും ആദരവിലൂടെയും ലോകത്തെ ഏകീകരിക്കാൻ ശ്രമിക്കുന്നവർ ഇത് വർഷം തോറും നവംബർ 16 ന് ആഘോഷിക്കുന്നു. ഇന്നത്തെ വര്‍ത്തമാനകാല സാമൂഹിക ജീവിത പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമേറിയ ഈ ദിവസത്തില്‍ തന്നെ മാനസീകാരോഗ്യ ഗവേഷണ സ്ഥാപനമായ അയനിക നീണ്ട മൂന്നുവര്‍ഷത്തെ കാത്തിരിപ്പായ TD_DRC ക്ക് ഔപചാരികമായി തുടക്കം കുറിക്കുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. നീണ്ട കാത്തിരുപ്പിനൊടുവില്‍ സ്ഥാപനത്തിന്റെ Training Demonstration Counselling and Research Centre (TD_CRC) ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന വേളയില്‍ സഹൃദയരായ എല്ലാ ജനങ്ങളുടെയും നേതൃത്വങ്ങളുടെയും മഹനീയ സാന്നിധ്യം ഉണ്ടായിരിക്കണമെന്ന് അയനിക ഭാരവാഹികളഭ്യര്‍തഥിക്കുന്നു.
സാമൂഹ്യ പ്രവര്‍ത്തകനും സോഷ്യല്‍ റീഹാബിലിറ്റേറ്ററും സിനിമാപ്രവര്‍ത്തകനുമായ ശരത് തേനുമൂലയുടെ നേതൃത്വത്തില്‍ സാധാരണക്കാരും പ്രൊഫഷണലുകളുമായ ഒരുപറ്റം യുവതിയുവാക്കളുടെയും പ്രഗല്‍ഭരുടെയും കൂട്ടായമയാണ് അയനിക. നവംബര്‍ 16 ന് ഉച്ചക്ക് 12 മണിക്ക് പ്രശസ്ത സിനിമ ഗാനരചയ്താവ് ശ്രീ അജീഷ് ദാസന്‍ ഉത്ഘാടനം ചെയ്യും (പൂമരം, ജോസഫ്. ) അയനികരൂപകല്‍പ്പന ചെയ്ത മാനസീകാരോഗ്യ ചിഹ്നം പ്രകാശനം ചെയ്തുകൊണ്ടാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുക. ഓടക്കാലി സ്കൂള്‍ 2001 SSLC 10 C ബാച്ച് പ്രത്യേക ക്ഷണിതാക്കകളായിരിക്കും, 2020 ഏപ്രില്‍ 5 നു നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമത്തോടനുബന്ധിച്ച പ്രചരണ പരിപാടികളുടെ ഭാഗമാണിത്. ചടങ്ങില്‍വച്ച് 2017 ലെ ഹാന്‍ഡ് ക്രാഫ്റ്റ് വിഭാഗത്തില്‍ ദേശീയ പുരസ്ക്കാര ജേതാവായ പി എ ശശിധരനെ ചടങ്ങില്‍ ആദരിക്കുന്നു. കൗണ്‍സിലിഗുകള്‍, പരിശീലനങ്ങള്‍, സാമൂഹിക പുനരധിവാസം പ്രാദേശിക പഠനങ്ങള്‍ ഗവേഷണങ്ങള്‍ എന്നിവക്ക് അയനിക യുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
You must be logged in to post a comment Login