Connect with us

Hi, what are you looking for?

NEWS

അവിനാശി അപകടം ; മരണപ്പെട്ട കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആശ്രിതർക്ക് ഉടൻ ജോലി നൽകണം : എം.എൽ.എ

തിരുവനന്തപുരം / പെരുമ്പാവൂർ : തമിഴ്നാട്ടിലെ തിരുപ്പുരിന് സമീപം അവിനാശി കോയമ്പത്തൂർ ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി വോൾവോ ബസ്സിൽ കണ്ടെയ്‌നർ ലോറി ഇടിച്ചു കയറി മരണപ്പെട്ട ജീവനക്കാരായ വി.എസ് ഗിരിഷിന്റെയും പി.ആർ ബൈജുവിന്റെയും കുടുംബാംഗങ്ങൾക്ക് ഉടൻ ആശ്രിത നിയമനം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

ബൈജുവും ഗിരീഷും വളരെ ആത്മാർത്ഥതയോടെ ജോലി ചെയ്തിരുന്ന ചെറുപ്പക്കാർ ആയിരുന്നു. 2018 ൽ എറണാകുളം ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തവേ തൃശൂരിൽ നിന്നുള്ള ഒരു യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞു വീണപ്പോൾ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ബന്ധുക്കൾ എത്തുന്നത് വരെ സഹായികളായി കൂടെ നിന്ന ഇവർ രണ്ടുപേരും കെ.എസ്.ആർ.ടി.സിക്ക് ഒരിക്കലും വിസ്മരിക്കുവാൻ സാധിക്കാത്ത രണ്ട് വ്യക്തിത്വങ്ങൾ ആണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. കെ.എസ്.ആർ.ടി.സിക്ക് ഒരിക്കലും വിസ്മരിക്കുവാൻ സാധിക്കാത്ത രണ്ട് വ്യക്തിത്വങ്ങൾ ആയ ഇവർ നാട്ടുകാർക്കും സഹപ്രവർത്തകർക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു.

ഇരുവരും തങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. അതുകൊണ്ട് തന്നെ ഇവരുടെ വേർപാട് ആ കുടുംബങ്ങൾക്ക് ഉണ്ടാക്കിയിരിക്കുന്ന ആഘാതം ചെറുതല്ല. ഇൻഷുറൻസ് തുക വഴി നൽകുന്ന തുക കൂടാതെ സംസ്ഥാന സർക്കാർ ഇരുവരുടെയും കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം നൽകണമെന്നും എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.

അപകടത്തിൽ മരണമടഞ്ഞ ജീവനക്കാരയിരുന്ന വി.ഡി ഗിരീഷ്, വി.ആർ ബൈജു എന്നിവരുടെ ആശ്രിതർക്ക് കെ.എസ്‌.ആർ.ടി.സിയിൽ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം അപേക്ഷ ലഭിക്കുന്ന മുറക്ക് ജോലി നൽകുന്നത് പരിഗണിക്കുമെന്ന് പിന്നീട് മറുപടി പറഞ്ഞ ഗതാഗത വകുപ്പ് മന്ത്രി സി.കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. ഇവരുടെ കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ വീതം ഇൻഷുറൻസ് പരിരക്ഷയിലൂടെ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഇവരുടെ ആശ്രിതർക്ക് അർഹതപ്പെട്ട ഡി.സി.ആർ.ജി, എസ്.റ്റി.പി.എഫ്, കുടുംബ പെൻഷൻ എന്നിവ രേഖകൾ ലഭ്യമാക്കുന്ന മുറക്ക് അനുവദിച്ചു നൽകുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...

CHUTTUVATTOM

പെരുമ്പാവൂർ : ഓടക്കാലി നാഗഞ്ചേരി റോഡ് നവീകരണത്തിൻ്റെ ടെൻഡർ നടപടികൾതുടങ്ങി. മൂന്നം വട്ടമാണ് പദ്ധതി ടെൻഡർ ചെയ്യുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എന്നാൽ വർക്ക് ഏറ്റെടുക്കുവാൻ കരാറുകാർ തയ്യാറാകുന്നില്ലെന്നും എംഎൽഎ പറഞ്ഞു....