കോതമംഗലം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിർമിചിരിക്കുകയാണ് എട്ടാം ക്ലാസ്സുകാരൻ. കോട്ടപ്പടി അയിരൂർപാടം കാരാകുഴി കെ. എം. യുസഫിന്റെയും, മെഹറുനീസ യുടെയും മകനും, തോളേലി എം. ഡി. ഹൈസ്കൂൾ വിദ്യാർത്ഥിയുമാണ് മുഹമ്മദാലി അഷറഫ് എന്ന ഈ കൊച്ചു മിടുക്കൻ. പിതാവ് കെ. എം. യൂസഫും, മാതാവ് മെഹറുനീസയും പൂർണ പിന്തുണയുമായി മുഹമ്മദാലി അഷറഫിന്റെ കൂടെയുണ്ട്. ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ നിര്മിച്ചതിലൂടെ സഹപാഠികളുടെയും, അധ്യാപകരുടെയും നാട്ടുകാരുടെയും ഒക്കെ ഏറെ പ്രശംസയാണ് ഈ കൊച്ചു മിടുക്കൻ ഏറ്റുവാങ്ങുന്നത്.
