കോതമംഗലം: കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഓട്ടോറിക്ഷ ഡ്രൈവർ മാമലക്കണ്ടം സ്വദേശി പറമ്പില്‍ വിജില്‍ നാരായണനാണ് (41) മരിച്ചത്.രോഗിയുമായി മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്ക് വരുമ്പോൾ ഇന്നലെ രാത്രി കളപ്പാറയില്‍ വച്ചാണ് അപകടമുണ്ടായത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രികർക്ക് പരിക്കേറ്റു.
