കോതമംഗലം :വധശ്രമക്കേസിലെ പ്രതിയുമായി തെളിവെടുപ്പ് നടത്തി. ചേലാട് നാടോടിപ്പാലം പനങ്ങാട്ട് വീട്ടില്‍ സുബ്രഹ്മണ്യന് (ചാമി 44) നെയാണ് കുട്ടമ്പുഴ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഭൂതത്താന്‍കെട്ട് അമ്പലത്തിലെ ഉത്സവം നടക്കുന്ന സമയം മാത്യൂസ് എന്നയാളെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പത്തോളം കേസുകളില്‍ ഉള്‍പ്പെട്ട യാളാണ് പ്രതി. ഇന്‍സ്പെക്ടര്‍ പി.എ ഫൈസലിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
