Connect with us

Hi, what are you looking for?

NEWS

വന്യമൃഗങ്ങളെയും വനപാലകരെയും ഉപയോഗിച്ച് കുടിയിറക്ക് ശ്രമം: മാത്യു കുഴല്‍നാടന്‍ എംഎല്‍എ

കോതമംഗലം: മലയോര ഗ്രാമങ്ങളില്‍ നിശബ്ദമായ കുടിയിറക്ക് ശ്രമം നടക്കുകയാണെന്നും വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവഹാനി ഭയന്ന് നാട് വിട്ടുപോകേണ്ട അവസ്ഥയിലാണ് മനുഷ്യരെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗ ശല്യത്തിനെതിരെ യുഡിഎഫ് കുട്ടമ്പുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകാത്തപക്ഷം കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിന് യുഡിഎഫ് തുടക്കം കുറിക്കുമെന്നും മാത്യു കുടല്‍നാടന്‍ എംഎല്‍എ പറഞ്ഞു. എല്‍ദോസിന്റെ കുടുംബത്തിന് സര്‍ക്കാരും ഉദ്യോഗസ്ഥരും പറഞ്ഞിട്ടുള്ള നഷ്ടപരിഹാരവും കുടുംബത്തിന് താങ്ങായി കുടുംബാംഗത്തിന് ജോലി നല്‍കുവാനും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ബംഗ്ലാവ് കടവ് – മണികണ്ഠന്‍ ചാല്‍, ബ്ലാവന, ഇഞ്ചത്തൊട്ടി പാലങ്ങള്‍ നിര്‍മിക്കണമെന്നും ജനങ്ങള്‍ നട്ടുവളര്‍ത്തിയ തേക്കടക്കമുള്ള മരങ്ങള്‍ വെട്ടി ഉപയോഗിക്കുന്നതിന് കര്‍ഷകരെ അനുവദിക്കണമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ജനവാസ മേഖലയെ ഒഴിവാക്കി സീറോ ബഫര്‍സോണ്‍ പ്രഖ്യാപിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജെയിംസ് കോറന്‌പേല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ബാബു ഏലിയാസ്, ഷമീര്‍ പനക്കല്‍, യുഡിഎഫ് നേതാക്കളായ എബി എബ്രഹാം, എം.എസ് എല്‍ദോസ്, കെ.പി ബാബു, എ.ജി ജോര്‍ജ്, എ.സി രാജശേഖരന്‍, ജോഷി പൊട്ടക്കല്‍, കാന്തി വെള്ളക്കയ്യന്‍, പി.കെ ചന്ദ്രശേഖരന്‍ നായര്‍, മാമച്ചന്‍ ജോസഫ്, ബീന റോജോ, റാണിക്കുട്ടി ജോര്‍ജ്, സൈജന്റ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

പല്ലാരിമംഗലം : അടിവാട് നിർധന കുടുംബങ്ങൾക്കുള്ള ഇടം പ്രവാസി സംഘടനയുടെ റമദാൻ ഈസ്റ്റർ വിഷു കിറ്റുകളുടെ ഉൽഘാടനം എം എൽ എ ആന്റണി ജോണും അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാം ജാബിർ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

CHUTTUVATTOM

കോതമംഗലം : 1 കോടി രൂപ ചിലവഴിച്ച് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ബുധനാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് ആന്റണി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം :കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ടൂറിസത്തിനും, ഭവന നിർമ്മാണത്തിനും, കർഷകർക്കും, ട്രൈബൽ ഉന്നതികൾക്കും ഊന്നൽ നൽകിക്കൊണ്ട് ബജറ്റ്.77,18,20118( 77 കോടി പതിനെട്ടു ലക്ഷത്തി ഇരുപതിനായിരത്തി ഒരുനൂറ്റി പതിനെട്ട് )രൂപ വരവ് പ്രതീക്ഷിച്ചുകൊണ്ടും, 76,...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

കോതമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തീകരിച്ച തൃക്കാരിയൂർ -ആനക്കൂട്ടുങ്ങൽ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു ....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ കാട്ടാന ഈറ്റയോല മേഞ്ഞ വീട് അടിച്ചുതകര്‍ത്തു. കാര്‍ഷിക വിളകളും നശിപ്പിച്ചു. പിണവൂര്‍കുടി ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ശാന്ത സുകുമാരന്റെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. ശനിയാഴ്ച...

CHUTTUVATTOM

കോതമംഗലം : ദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി കോതമംഗലം ബാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും സംയുക്തമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ വനിതാദിന റാലിയും,പൊതുസമ്മേളനവും,കലാപരിപാടികളും ചേർത്ത്...

CHUTTUVATTOM

കോതമംഗലം:കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കിർഫ്) 2025-ൽ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ ആറാം സ്ഥാനം നേടി.കൊച്ചി കാക്കനാട് രാജഗിരി കോളേജിൽ നടന്ന ചടങ്ങിൽ ഉന്നത...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

error: Content is protected !!