കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ ഭക്ഷണം 4500 ഓളം പേർക്കാണ് ഊട്ടുപുരയിൽ നിന്നും പരാതികൾക്ക് ഇടനൽകാതെ വിതരണം ചെയ്തത്.രണ്ടാം ദിനത്തിൽ പതിവ് മേളകളിൽ നിന്ന് വ്യത്യസ്ത മായി നൽകിയ ചിക്കൻ ബിരിയാണി കായിക പ്രേമികളുടെ പ്രശംസ പിടിച്ചു പറ്റി.
ആദ്യ ദിനത്തിലെ ഫിഷ് കറി മീൽസും മൂന്നാം ദിനത്തിലെ ചിക്കൻ വിഭവം ഉൾപ്പെട്ട ഉച്ചഭക്ഷണവും കായിക താരങ്ങൾക്ക് രുചിയനുഭവമായി മാറി.
കോതമംഗലം മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ ജി ജോർജ് ചെയർമാൻ ആയും കെപിഎസ് ടി.എ എറണാകുളം ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് കൺവീനർ ആയും,സംസ്ഥാന വൈസ് പ്രസിഡണ്ട് ടി യു സാദത്ത് ജില്ലാ പ്രസിഡണ്ട് രഞ്ജിത്ത് മാത്യു, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിൻസൻ്റ് ജോസഫ് , സബ്ബ്ജില്ലാ പ്രസിഡന്റ് സിജു ഏലിയാസ് , രാജേഷ് പ്രഭാകർ, റിജിൽ ജോയി, ജിജോജി. കൊച്ചുപുരക്കൽ, സബിതപൊന്നപ്പൻ,റോയി മാത്യു, ജീനാ തോമസ്, ലാലി ജെയിംസ്, ദീപാ ജോസ്, മോൻസി ഒ പി, ആൽബിൻ ബിനു, ആൻ്റണി വി .കൊറ്റം , എന്നിവരുടെ നേതൃത്വത്തിലാണ് ഊട്ടുപുരയിൽ മൂന്ന് ദിവസത്തെ ഭക്ഷണ വിതരണം വിജയകരമായി പൂർത്തീകരിച്ചത് . സജി കുര്യൻ്റെ ഉടമസ്ഥയിലുള്ള മലബാർ ടേസ്റ്റി കാറ്ററിംഗ് സർവ്വീസ് ആണ് ഊട്ടുപുരയിലെ പാചക നേതൃത്വം നൽകിയത്
