Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ പഞ്ചായത്തിലെ 9 അയൽപക്ക പഠന കേന്ദ്രങ്ങളിൽ ഐ സിറ്റി ഉപകരണങ്ങൾ വിതരണം ചെയ്തു.

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുന്നതിനായി 9 കേന്ദ്രങ്ങളിലായി ആരംഭിച്ചിട്ടുള്ള അയൽപക്ക പഠന കേന്ദ്രങ്ങളിലേക്ക് ഐ സി റ്റി ഉപകരണങ്ങൾ വിതരണം ചെയ്തതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. തേര,ഉറിയംപെട്ടി മുകൾഭാഗം,ഉറിയം പെട്ടി കമ്യൂണിറ്റി ഹാൾ,കുഞ്ചിപ്പാറ,തലവെച്ച പാറ, മാണിക്കുടി,മീൻകുളം,മാപ്പിളപാറ,വെള്ളാരംകുത്ത് എന്നീ 9 കേന്ദ്രങ്ങളിലായി 247 കുട്ടികൾക്കാണ് ഓൺലൈൻ പഠന സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവർക്ക് ആവശ്യമായിട്ടുള്ള ഐ സി റ്റി ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ ലാലൂ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ ജെ ജോസ്,മെമ്പർമാരായ കെ കെ ബൈജു,കാന്തി വെള്ളക്കയ്യൻ,റ്റിഡിഒ ജി അനിൽകുമാർ,റ്റി ഇ ഒ നാരായണൻകുട്ടി,ബി ആർ സി കോ-ഓർഡിനേറ്റർ ജ്യോതിഷ് പി,ട്രെയ്നർ എൽദോ പോൾ,ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സിന്ധു പി ശ്രീധർ,പ്രമോട്ടർമാർ,എം ജി എൽ സി അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...