കോതമംഗലം: കോതമംഗലത്ത് ദേശീയപാത ബൈപ്പാസ് കടന്ന് പോകുന്ന സ്ഥലം സര്‍വ്വേ നടത്തി അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുവാന്‍ ആരംഭിച്ചു. കോതമംഗലത്ത്്് മാതിരപ്പിള്ളിയേയും അയ്യങ്കാവിനേയും ബന്ധിപ്പിച്ചാണ് ദേശീയപാതയുടെ ബൈപ്പാസ് നിര്‍മ്മിക്കുന്നത്. ദേശീയപാതാ അതോറിറ്റി അലൈന്‍മെന്റ് അംഗീകരിച്ചശേഷം അതിവേഗമാണ് നടപടികള്‍ പുരോഗമിക്കുന്നത്.സ്ഥലമേറ്റെടുക്കലിനുള്ള വിജ്ഞാപനത്തിന് ശേഷമുള്ള തുടര്‍നടപടിയാണ് ഇപ്പോള്‍ നടന്നുവരുന്നത്.റോഡ് കടന്നുപോകുന്ന സ്ഥലം സര്‍വ്വേ നടത്തി അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയാണ് ആരംഭിച്ചിട്ടുള്ളത്. ബൈപ്പാസിനായി ഏതാനും വീടുകളുള്‍പ്പടെ ഏറ്റെടുക്കേണ്ടതുണ്ട്.കോതമംഗലത്തും മുവാറ്റുപുഴയിലും പുതിയ ബൈപ്പാസുകള്‍ അനുവദിച്ചിട്ടുണ്ട്.മുവാറ്റുപുഴ ബൈപ്പാസ് കാരക്കുന്നത്തേയും കടാതിയേയും തമ്മില്‍ ബന്ധിപ്പിച്ചാണ് നിര്‍മ്മിക്കുന്നത്.രണ്ട് ടൗണുകളിലേയും ഗതാഗതതിരക്കില്‍പ്പെടാതെ വാഹനയാത്ര സാധ്യമാക്കുക എന്നതാണ് ലക്ഷ്യം.ഈ സാമ്പത്തീകവര്‍ഷംതന്നെ നിര്മ്മാണപ്രവര്‍ത്തനം ആരംഭിക്കുന്നതരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.ഏറ്റെടുക്കുന്ന സ്ഥലങ്ങളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിച്ചവരുടെ ഹിയറിംഗും നടന്നുവരികയാണ്.കോതമംഗലത്ത് താലൂക്ക് ഓഫിസില്‍വച്ച് നടത്തിയ ഹിയറിംഗിന് ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനായ ഡപ്യൂട്ടി കളക്ടര്‍ നേതൃത്വം നല്‍കി.കോതമംഗലത്തെ ബൈപ്പാസിന്റെ അലൈമെന്റ് മാറ്റത്തില്‍ സമ്മിശ്ര പ്രതികരണം ഉയരുന്നുണ്ട്.അനുകൂലമായും പ്രതികൂലമായുമുള്ള വാദം ശക്തമാണ്.മുപ്പത് വര്‍ഷം മുമ്പ് അംഗീകരിച്ച ആദ്യ അലൈന്‍മെന്റ് ഒഴിവാക്കിയാണ് പുതിയ അലൈന്‍മെന്റ നിശ്ചയിച്ചിട്ടുള്ളത്.ഇപ്പോഴത്തെ അലൈമെന്റ് പ്രകാരം കോതമംഗലം ടൗണില്‍നിന്ന് ഏറെ അകന്നുമാറിയാണ് ബൈപ്പാസ് വരുന്നത്.ഇത് ടൗണിലെ ഗതാഗതകരുക്കിന് പരിഹാരമാവില്ലെന്നാണ് ഒരു വാദം.വീടുകള്‍ കൂടുതല്‍ നഷ്ടപ്പെടുമെന്നതാണ് മറ്റൊരു ആക്ഷേപം.ബൈപ്പാസിന്റെ ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
