Connect with us

Hi, what are you looking for?

SPORTS

ദക്ഷിണമേഖല & ദേശീയ ഇന്റർയൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജനുവരി 5 മുതൽ 16 വരെ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ.

കോതമംഗലം : ഈ വർഷത്തെ ദക്ഷിണ മേഖല & ദേശീയ ഇന്റർയൂണിവേഴ്സിറ്റി ഫുട്ബോൾ (ആൺകുട്ടികളുടെ) ചാമ്പ്യൻഷിപ്പ് ജനുവരി 5 മുതൽ 16 വരെ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആതിഥേയത്വത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ നടക്കും. ഇന്ത്യൻ സർവ്വകലാശാലകളുടെ സംഘടന (Association of Indian Universities) ആവശ്യപ്പെട്ട പ്രകാരമാണ് മഹാത്മാഗാന്ധി സർവ്വകലാശാല ഈ ടൂർണമെന്റുകളുടെ നടത്തിപ്പ് ഏറ്റെടുത്തിട്ടുള്ളത്. ദക്ഷിണേന്ത്യയിലെ 95 സർവ്വകലാശാലകളിൽ നിന്നുള്ള ടീമുകളാണ് ജനുവരി അഞ്ചു മുതൽ ഒൻപത് വരെ നടക്കുന്ന ദക്ഷിണമേഖല ദേശീയ സർവ്വകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

നാലു മേഖലാ ചാമ്പ്യൻഷിപ്പുകളിൽ നിന്ന് ഏറ്റവും ഉയർന്ന സ്കോർ നേടി ക്വാളിഫൈ ചെയ്യുന്ന ആദ്യ നാലു (ആകെ പതിനാറു) ടീമുകളാണ്തുടർന്ന് ജനുവരി 12 മുതൽ 16 വരെ നടക്കുന്ന ദേശീയ അന്തർ സർവ്വകലാശാല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക.

ദക്ഷിണ മേഖലാ ടൂർണമെന്റിന്റെ ഉദ്ഘാടനം ജനുവരി അഞ്ചിന് വൈകിട്ട് നാല് മണിക്ക് മഹാത്മാഗാന്ധി സർവ്വകലാശാല വൈസ്ചാൻസലർ പ്രൊഫ. സാബുതോമസ് നിർവ്വഹിക്കും. കോതമംഗലം മാർ അത്തനേഷ്യസ് കോളജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ അധ്യക്ഷത വഹിക്കും. ബഹു .എം.പി ശ്രീ. ഡീൻ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും. മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ ചെയർമാനും പെരുമ്പാവൂർ മേഖലാ മെത്രാനുമായ റവ. ഡോ. മാത്യൂസ് മാർ അപ്രേം ചടങ്ങ് ആശീർവദിക്കും.
ദക്ഷിണ മേഖലാ ചാമ്പ്യൻഷിപ്പ് ജനവരി 10ന് സമാപിക്കും. അന്ന് വൈകിട്ട് മാർ അത്തനേഷ്യസ് കോളജ് ഫുട്ബാൾ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് മുഖ്യാതിഥിയായിരിക്കും. സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. പി. ഹരികൃഷ്ണൻ അധ്യക്ഷത വഹിക്കും. മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ചടങ്ങിൽ സംസാരിക്കും.

ദേശീയ ഇന്റ്ർ യൂണിവേഴ്‌സിറ്റി ഫുട്ബാൾ (ആൺ കുട്ടികൾ) ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ജനവരി 12 ന് വൈകിട്ട് നാലിന് നിയസഭാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിക്കും. സർവ്വകലാശാല സിൻഡിക്കേറ്റംഗം ഡോ. ബിജു തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോതമംഗലം എം.എൽ.എ. ആന്റണി ജോൺ മുഖ്യ പ്രഭാഷണം നടത്തും.

ജനവരി 16ന് വൈകിട്ട് നാലിന് മാർ അത്തനേഷ്യസ് കോളജ് ഫുട്ബാൾ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ അന്തർ സർവ്വകലാശാല ഫുട്ബാൾ (ആൺ കുട്ടികൾ) ചാമ്പ്യൻഷിപ്പിന്റെ സമാപനച്ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയായിരിക്കും. മഹാത്മാ ഗാന്ധി സർവ്വകലാശാല പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ, മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് എന്നിവരും പങ്കെടുക്കും.

ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി വൈസ്ചാൻസലർ പ്രൊഫ. സാബുതോമസിന്റെ അധ്യക്ഷതയിൽ ഒരു സംഘാടകസമിതിക്കും രൂപം നൽകിയിട്ടുണ്ട്.

1. പ്രൊഫ. (ഡോ.) സാബുതോമസ് : ചെയർമാൻ
2.പ്രൊഫ. (ഡോ.) സി.റ്റി. അരവിന്ദകുമാർ , ബഹു: പ്രോ-വൈസ്ചാൻസലർ : വൈസ്ചെയർമാൻ
3.അഡ്വ. റെജിസക്കറിയ , സിൻഡിക്കേറ്റ്മെമ്പർ : വർക്കിങ്ചെയർമാൻ
4. പ്രൊഫ. പി. ഹരികൃഷണൻ, സിൻഡിക്കേറ്റ്മെമ്പർ : വർക്കിങ്ചെയർമാൻ
5. ഡോ. ബിജുതോമസ് ,സിൻഡിക്കേറ്റ്മെമ്പർ : വർക്കിങ്ചെയർമാൻ
6. ഡോ. ഷാന്റി എ അവിര, പ്രിൻസിപ്പൽ,എം.എ. കോളേജ് കോതമംഗലം : ജനറൽകൺവീനർ
7. പ്രൊഫ. (ഡോ.) പ്രകാശ് കുമാർ ബി., രജിസ്ട്രാർ : ചാമ്പ്യൻഷിപ്പ് ഡയറക്ടർ
8. ഡോ. ബിജുമാത്യു , ഫിനാൻസ്ഓഫീസർ : ഫിനാൻസ് മാനേജർ
9. ഡോ. ബിനുജോർജ് വർഗ്ഗീസ് , ഡയറക്ടർ, SPESS : ഓർഗനൈസിംഗ് സെക്രട്ടറി
10. ഡോ. മാത്യു ജേക്കബ് ,അസ്സോസിയേറ്റ് പ്രഫസർ, എം.എ.. കോളേജ്, കോതമംഗലം
: ചാമ്പ്യൻഷിപ്പ് കൺവീനർ
11. ശ്രീ. ഹാരി ബെന്നി (അസിസ്റ്റന്റ് പ്രൊഫസർ, എം.എ. കോളേജ്, കോതമംഗലം)
:ചാമ്പ്യൻഷിപ്പ് കൺവീനർ
എന്നിവരാണ് സംഘാടക സമിതി ഭാരവാഹികൾ.

പ്രൊഫ. (ഡോ.) സാബുതോമസ് അഡ്വ. റെജിസക്കറിയ പ്രൊഫ. പി. ഹരികൃഷണൻ
ബഹു: വൈസ്ചാൻസലർ സിൻഡിക്കേറ്റ്മെമ്പർ സിൻഡിക്കേറ്റ്മെമ്പർ
ചെയർമാൻ വർക്കിങ്ചെയർമാൻ വർക്കിങ്ചെയർമാൻ

ഡോ. ബിജുതോമസ് ഡോ. ഷാന്റി എ അവിര ഡോ. വിന്നി വർഗീസ്
സിൻഡിക്കേറ്റ്മെമ്പർ (പ്രിൻസിപ്പൽ , സെക്രട്ടറി
വർക്കിങ്ചെയർമാൻ എം.എ. കോളേജ് മാർ അത്തനേഷ്യസ്
കോളജ് അസോസിയേഷൻ

ഡോ. ബിനുജോർജ് വർഗ്ഗീസ് ശ്രീ പി സി സുരേഷ് കുമാർ
ഡയറക്ടർ, SPESS പി ആർ ഓ & മീഡിയ മാനേജർ
ഓർഗനൈസിംഗ് സെക്രട്ടറി.ഫുട്ബോൾ ചാമ്പ്യൻഷിപ്പിനോടാനുബന്ധിച്ച് നടന്ന വാർത്ത സമ്മേളനത്തിൽ ഡോ. ഷാന്റി എ അവിരാ (പ്രിൻസിപ്പൽ, എം. എ. കോളേജ് ),ഡോ. ബിനു ജോർജ് വര്ഗീസ്, ഡയറക്ടർ ഓഫ് സ്പോർട്സ് എം. ജി യൂണിവേഴ്സിറ്റി കോട്ടയം,ഡോ. വര്ഗീസ് കെ ചെറിയാൻ,മെമ്പർ സിൻഡിക്കേറ്റ് എം. ജി. യൂണിവേഴ്സിറ്റി,ഡോ. ബിജു തോമസ് മെമ്പർ സിൻഡിക്കേറ്റ് എം. ജി യൂണിവേഴ്സിറ്റി, ഡോ വിന്നി വര്ഗീസ്, സെക്രട്ടറി,എം. എ. കോളേജ് അസോസിയേഷൻ, ഡോ. മാത്യൂസ് ജേക്കബ്, പ്രഫ. ഹാരി ബെന്നി ചെട്ടിയാംകുടിയിൽ, ഡോ. ആശ മത്തായി, പ്രൊഫ. ഷാരി സദാശിവൻ എന്നിവർ പങ്കെടുത്തു.
ചിത്രം ഇടത് നിന്ന് : ഡോ. ഷാന്റി എ അവിരാ (പ്രിൻസിപ്പൽ, എം. എ. കോളേജ് ),ഡോ. ബിനു ജോർജ് വര്ഗീസ്, ഡയറക്ടർ ഓഫ് സ്പോർട്സ് എം. ജി യൂണിവേഴ്സിറ്റി കോട്ടയം,ഡോ. വര്ഗീസ് കെ ചെറിയാൻ,മെമ്പർ സിൻഡിക്കേറ്റ് എം. ജി. യൂണിവേഴ്സിറ്റി,ഡോ. ബിജു തോമസ് മെമ്പർ സിൻഡിക്കേറ്റ് എം. ജി യൂണിവേഴ്സിറ്റി, ഡോ വിന്നി വര്ഗീസ്, സെക്രട്ടറി,എം. എ. കോളേജ് അസോസിയേഷൻ.

You May Also Like

NEWS

കോതമംഗലം :കവളങ്ങാട്‌ ഗ്രാമപഞ്ചായത്തില്‍ അള്ളുങ്കൽ കേന്ദ്രമാക്കി പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്‌ 13-ല്‍ അള്ളുങ്കൽ കേന്ദ്രമാക്കിയാണ് പുതിയ റേഷന്‍കട അനുവദിച്ച്‌ ഉത്തരവായിട്ടുള്ളത്....

NEWS

കോതമംഗലം : ചേലാട് മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചേലാട് ഇരപ്പുങ്കൽ ജംഗ്ഷനിലെ ഒലിവ് ട്രേഡേഴ്സ്, എയ്ഞ്ചൽ ഫാർമ മെഡിക്കൽ സ്റ്റോർ...

NEWS

കോതമംഗലം :കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും കെമിസ്ട്രിൽ ഡോക്ടറേറ്റ് നേടിയ പുതുപ്പാടി സ്വദേശിനി ഡോ.അശ്വതി പി.വി യെ ആൻറണി ജോൺ എം എൽ എ വീട്ടിലെത്തി അനുമോദിച്ചു. സി പി ഐ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് , കമ്പ്യൂട്ടർ സയൻസ്/ ഡാറ്റ അനലിറ്റിക്സ്,ഫിസിക്സ്‌, കെമിസ്ട്രി, ബോട്ടണി, സൂവോളജി എന്നി വിഭാഗങ്ങളിൽ ഗസ്റ്റ്‌...

NEWS

കോതമംഗലം : പൈമറ്റം ഗവൺമെന്റ് യുപി സ്കൂളിലും സമീപത്തെ അങ്കണവാടിയിലും രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അതിക്രമം നടത്തി. അങ്കണവാടിയിലെ ശുചിമുറിയുടെ വാതിൽ ചവിട്ടിപ്പൊളിക്കുകയും വെളുത്തനിറത്തിലുള്ള മാലിന്യം ശുചിമുറിയിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ...

NEWS

കോതമംഗലം: വടാട്ടുപാറ പലവന്‍ പടിയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു. കാലടി മല്ലശേരി സ്വദേശി അബു ഫായിസ് (22), ആലുവ എടത്തല വടക്കേ തോലക്കര സ്വദേശി സിദ്ധിക്ക് (38) എന്നിവരാണ് മരിച്ചത്. ആലുവയില്‍...

NEWS

  കോതമംഗലം :- കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമൂടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ രണ്ട് കൂറ്റൻ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.   ഇന്ന് രാവിലെയാണ് കാട്ടുപന്നികളെ കിണറ്റിൽ വീണ നിലയിൽ നാട്ടുകാർ കണ്ടത്....

NEWS

  കോതമംഗലം : മയക്ക് മരുന്ന് വിൽപ്പനക്കാരനെ പിറ്റ് – എൻ ഡി പി എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചു. കോതമംഗലം, നെല്ലിക്കുഴി ഇരമല്ലൂർ പള്ളിപ്പടി ഭാഗത്ത് പാറേക്കാട്ട് വീട്ടിൽ...

NEWS

  കോതമംഗലം : കീരംപാറ – ഭൂതത്താൻ കെട്ട് റോഡ് ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ബി എം & ബിസി ടാറിങ്ങിന്...

NEWS

കോതമംഗലം : കോതമംഗലത്തിന് സമീപം റോഡരികിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട മരപ്പട്ടിയെ വനപാലകർ രക്ഷപെടുത്തി. കോതമംഗലം അമ്പലപ്പറ ഭാഗത്ത് ജനവാസ മേഖലയിലാണ് മരപ്പട്ടിയെ കണ്ടത്. സമീപവാസിയായ ജോബിയാണ് പരിക്കേറ്റ നിലയിൽ മരപ്പട്ടിയെ ആദ്യം...

NEWS

മൂവാറ്റുപുഴ: പഴയ ആലുവ മൂന്നാർ രാജപാത ഉപയോഗപ്രദമാക്കണമെന്ന് ആവശ്യവുമായി നടന്ന ജനകീയ പ്രതിഷേധത്തിൽ പങ്കെടുത്ത ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് ഉൾപ്പെടെയുള്ള ആളുകൾക്കെതിരെയും വനം വകുപ്പ് എടുത്ത മുഴുവൻ നിയമ നടപടികളും...

NEWS

കോതമംഗലം: കുട്ടമ്പുഴ, മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു; ഇന്ന് പുലർച്ചെ എത്തിയ കാട്ടാനക്കൂട്ടം വീട്ടുപകരണങ്ങളും നശിപ്പിച്ചു. മാമലക്കണ്ടം, മാവിൻ ചുവട് ഭാഗത്ത് താമസിക്കുന്ന ഡെനീഷ് ജോസഫ് , റോസിലി എന്നിവരുടെ  വീടാണ് ഇന്ന്...

error: Content is protected !!