കുട്ടമ്പുഴ: ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയായ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വാങ്ങൽ പദ്ധതി പ്രകാരം ഹിയറിങ്ങ് എയ്ഡ് നൽകുന്നതിനായി നടത്തിയ ക്യാമ്പിൽ പങ്കെടുത്ത അർഹരായ ഗുണഭോക്താക്കൾക്ക് കുട്ടമ്പുഴ ട്രിബൽ ഷെൽട്ടർ ഹാളിൽ വച്ച് ഹിയറിങ്ങ് എയ്ഡ് നൽകി.
ഉദ്ഘാടനം കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യാൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മനോഹരൻ അദ്ധ്യക്ഷ താ വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ദിവ്യ ലാൽജി സ്വാഗതം ആശംസിച്ചു . പഞ്ചായത്ത് മെമ്പർമാരായ ആലീസ് സിബി,ജോഷി പൊട്ടക്കൽ, ഓഡിയോളിസ്റ്റ് മഹിമ എന്നിവർ ആശംസകൾ അർപ്പിച്ചു. സതി ടീച്ചർ നന്ദി രേഖപ്പെടുത്തി.
