കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കോതമംഗലം നഗരത്തില്‍ സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്റര്‍ പ്രചാരണം. ‘കോതമംഗലം സീറ്റ് കോണ്‍ഗ്രസിന് അവകാശപ്പെട്ടത്, വട്ടിപ്പലിശക്കാരന്‍ കോതമംഗലത്തിന് വേണ്ട, കൈപ്പത്തി വരട്ടെ’ തുടങ്ങിയ രീതിയിലാണ് സേവ് കോണ്‍ഗ്രസിന്റെ പേരില്‍ നഗരത്തിലെമ്പാടും പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.
2006-ല്‍ ജോസഫ് ഗ്രൂപ്പ് എല്‍ഡിഎഫില്‍ ആയിരിക്കുമ്പോഴാണ് ടി.യു കുരുവിള കോതമംഗലത്ത് മത്സരിച്ച് വിജയിക്കുന്നത്. 2011 – ല്‍ യുഡിഎഫില്‍ തിരിച്ചെത്തിയ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് സിറ്റിംഗ് സീറ്റ് എന്ന നിലയില്‍ കോതമംഗലം വിട്ടു കൊടുക്കുകയായിരുന്നു. 2016-ല്‍ എല്‍ഡിഎഫിലെ ആന്റണി ജോണ്‍ ടി.യു കുരുവിളയെ പരാജയപ്പെടുത്തി. 2021-ല്‍ ആന്റണി ജോണും, കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഷിബു തെക്കുംപുറവും തമ്മിലായിരുന്നു മത്സരം. ഷിബു പരാജയപ്പെട്ടെങ്കിലും തുടര്‍ച്ചയായി മത്സരിച്ചതിലൂടെ കോതമംഗലം സീറ്റ് യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ഉറപ്പിക്കുകയായിരുന്നു. ഒരു കാരണവശാലും സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്.






















































