കോതമംഗലം :കോതമംഗലത്ത് എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ റെയ്ഡിൽ കോതമംഗലം ടൗൺ കോട്ടപ്പടി ഭാഗങ്ങളിൽനിന്ന് വേറെ കേസുകളിലായി അസം സ്വദേശിയും പശ്ചിമബംഗാൾ സ്വദേശിയും ബ്രൗൺഷുഗറും കഞ്ചാവുമായി പിടിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ കോതമംഗലം ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കോതമംഗലം ആൻ സിനിമ തീയറ്റർ ജംഗ്ഷനിൽ സമീപത്തുനിന്ന് 10 ഗ്രാം ബ്രൗൺഷുഗറും ആയി ആസം,നാഗൂർ,പശ്ചിമ ചിലങ്കാനി സ്വദേശി ഐനുൽ ഹുസൈൻ(24/22) പിടിയിലായത്. നാലുവർഷമായി കേരളത്തിൽ താമസിക്കുന്ന ഇയാൾ ഒരു വർഷമായി മറ്റു ജോലികൾക്കൊന്നും പോകാതെ മയക്കുമരുന്ന് കച്ചവടം ചെയ്യുന്നതായി പ്രതി പറഞ്ഞു. അറക്കപ്പടിയിൽ വാടകയ്ക്ക് താമസിച്ചു കോതമംഗലം പെരുമ്പാവൂർ ആലുവ മൂവാറ്റുപുഴ ഭാഗങ്ങളിൽ എല്ലാ ദിവസവും ബ്രൗൺഷുഗർ കച്ചവടം നടത്തിവരുന്നതായി പ്രതി പറഞ്ഞു. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ കോട്ടപ്പടി ഭാഗത്ത് നടത്തിയ റെയ്ഡിൽ പശ്ചിമബംഗാൾ സ്വദേശി നാലു കിലോ കഞ്ചാവുമായി പിടിയിലായി.
കോട്ടപ്പടി ഭാഗങ്ങളിൽ മയക്കുമരുന്ന് ഉപയോഗവും മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനവും ശക്തമാണെന്ന് എക്സൈസ് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ ടിം നടത്തിയ രഹസ്യ നീക്കത്തിലാണ് കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ കോട്ടപ്പടി മാർ ഏലിയാസ് കോളേജിന് സമീപത്തുനിന്ന് പശ്ചിമബംഗാൾ മുഷിദാബാദ് മധുബോന സ്വദേശി റോയേജ്അലി(38/22) നാല് കിലോയോളം കഞ്ചാവുമായി പിടിയിലായത്. വർഷങ്ങളായി കേരളത്തിൽ താമസിക്കുന്ന ഇയാൾ എല്ലാ മാസവും പശ്ചിമബംഗാളിൽ പോയി കഞ്ചാവ് വാങ്ങിക്കൊണ്ട് വന്ന് ഇവിടെ വിൽക്കുന്നതായി സമ്മതിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിനൊപ്പം പ്രവൻ്റിവ് ഓഫീസർമാരായ നിയാസ് ജയ് മാത്യൂസ്, സിദ്ദിഖ് AE, സിവിൽ എക്സൈസ് ഓഫീസർമാരായ ഉമ്മർ PE, നന്ദു MM, ബേസിൽ K തോമസ്, രാഹുൽ PT, ഡ്രൈവർ ബിജു പോൾ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.