കോതമംഗലം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണകായ പ്രതിമ നിയമസഭ മന്ദിരത്തിന് മുന്നില്‍ സ്ഥാപിക്കണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കവളങ്ങാട്- കോതമംഗലം ബ്ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ വാരപ്പെട്ടിയില്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. അശരണര്‍ക്കും , ആലംബഹീനര്‍ക്കും, പാര്ശ്വവല്്കകരിക്കപ്പെട്ടവര്ക്കും അത്താണിയായിരുന്ന ജനപ്രിയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും പറഞ്ഞു. കോണ്‍ഗ്രസ് കവളങ്ങാട് ബ്ളോക്ക് പ്രസിഡന്റ് ബാബു ഏലിയാസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. എം.പി മത്തായി അനുസ്മരണ പ്രഭാഷണം നടത്തി.
എ.ജി ജോര്‍ജ്, കെ.പി ബാബു, പി.പി ഉതുപ്പാന്, അബു മൊയ്തീന്, ഷെമീര്‍ പനയ്ക്കല്‍, എബി എബ്രാഹം, എം.എസ് എല്‍ദോസ്, പി.എ.എം ബഷീര്‍, പി.സി ജോര്‍ജ്,പി.എസ് നജീബ്, ഷാജി വറുഗീസ്, കെ.എ സിബി, ഷൈജന്റ് ചാക്കോ, സി.ജെ എല്‍ദോസ്, എല്‍ദോസ് കീച്ചേരി, നോബിള്‍ ജോസഫ്, ഹാന്‍സി പോള്‍, പി.എ യൂസഫ്,പി.ആര് അജി, സത്താര്‍ വട്ടക്കുടി, ജെയിംസ് കോറമ്പേല്‍, കെ.ഇ കാസിം, പി.എം സിദ്ദിഖ്, ജെസി സാജു, കാന്തി വെള്ളക്കയ്യന് എന്നിവര്‍ പ്രസംഗിച്ചു. നൂറ്റിയൊന്ന്പേര്ക്ക് ഡയാലിസിസ് കൂപ്പണുകള്‍ വിതരണം ചെയ്യാന്‍ യോഗം തീരുമാനിച്ചു.