കോതമംഗലം: ഊന്നുകല്ലിൽ മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ്
ഊന്നുകല്‍ ടൗണിലെ രണ്ട് കടകളിൽ മോഷണം നടന്നത്.
ഹാര്‍ഡ് വെയര്‍ സ്ഥാപനമായ പെരിയാർ ബ്രദേഴ്‌സ്, പലചരക്ക് കടയായ അറമംഗലം സ്റ്റോഴ്സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പ്രദേശത്തെ ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരി മാറ്റി വൈദ്യുതി തടസ്സപ്പെടുത്തിയതിന് ശേഷമാണ് രണ്ട് കടകളിലും മോഷണം നടത്തിയിട്ടുള്ളത്.
ഇതിന് സമാനമായ മോഷണങ്ങൾ മറ്റ് പല സ്റ്റേഷൻ ലിമിറ്റിലും നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.പോലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചുകൊണ്ടുള്ള ഊർജ്ജിത അന്വേഷണം നടത്തുന്നുണ്ടെന്ന് എം എൽ എ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നുകൽ യൂണിറ്റ് പ്രസിഡന്റ് ബോസ് വർഗീസ്, ജോയി പി മാത്യു, പി എം ഹൈദ്രോസ്, അമൽ ദേവ് എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു
