കോതമംഗലം : രാമല്ലൂരിൽ കഴിഞ്ഞ ദിവസം മോഷണം നടന്ന സ്കൂളും, വ്യാപാര സ്ഥാപനവും ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.തിങ്കളാഴ്ച രാത്രി 12.30 നോട് കൂടിയാണ് രാമലൂർ സേക്രട്ട് ഹാർട്ട് എൽ പി സ്കൂളിലും, സമീപത്തുള്ള പി എം എ വെജിറ്റബിൾസിലും മോഷണം നടന്നത്. സ്കൂളിലെ ഓഫീസിന്റെ വാതിൽ തകർത്ത് മോഷ്ട്ടാവ് അകത്ത് കടക്കാനുള്ള ശ്രമം നടത്തിയതിന്റെ ഭാഗമായി വാതിലിന് കേടുപാടുകൾ സംഭവിക്കുകയുണ്ടായി.സമീപത്തുള്ള വ്യാപാര സ്ഥാപനത്തിന്റെയും പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് 2000 രൂപയും, നിരവധി സിഗരറ്റ് പാക്കറ്റുകളും സ്ഥാപനത്തിൽ നിന്ന് മോക്ഷിക്കുകയുണ്ടായി. എണ്ണയും മറ്റ് പല ചരക്ക് സാധനങ്ങളും കൊണ്ടുപോകാനായി ചാക്കിലാക്കി വച്ചെങ്കിലും സ്ഥാപനത്തിൽ നിന്നും കൊണ്ടുപോകാൻ സാധിച്ചില്ല.
പി എം എ വെജിറ്റബിൾസിലെ 2 സി സി ടി വി ക്യാമറകളിൽ ഒന്ന് മോഷ്ടാവ് പേപ്പർ വച്ച് മറച്ചെങ്കിലും രണ്ടാമത് എതിർ ദിശയിലുള്ള ക്യാമറ ശ്രദ്ധയിൽപ്പെടാതെ ഇരുന്നതുകൊണ്ട് ആ ക്യാമറയിൽ മോഷ് ട്ടാവിന്റെ ചിത്രം പതിയുകയുണ്ടായി. പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതര സംസ്ഥാന തൊഴിലാളി യാണ് എന്നുള്ളതാണ് പോലീസ് പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളത്.മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി മുന്നോട്ട് കൊണ്ടുപോകുകയാണ്. മഴക്കാലം ശക്തമായതോടുകൂടി മോക്ഷണം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പോലീസ് പെട്രോളിംഗ് കൂടുതൽ കർശനമാക്കാൻ നിർദ്ദേശം നൽകിയതായി സ്ഥാപനങ്ങൾ സന്ദർശിച്ച ആന്റണി ജോൺ എം എൽ എ പറഞ്ഞു. എം എൽ എ യോടൊപ്പം സംസ്ഥാന യുവജന ക്ഷേമ അംഗം അഡ്വ. റോണി മാത്യു, സ്കൂൾ മുൻ പി ടി എ പ്രസിഡന്റ് സോണി മാത്യു,സ്ഥാപന ഉടമ ഷിജോ എന്നിവരും ഉണ്ടായിരുന്നു
