Connect with us

Hi, what are you looking for?

EDITORS CHOICE

തഹജിബയും അർഷിയും അലീഷയും നാടിന് അഭിമാനമായി മാറി.

കോതമംഗലം : പൊതു വിദ്യാലയങ്ങളുടെ യശസ്സുയർത്തി നാടിൻ്റെ അഭിമാനമായി മാറിയ കോതമംഗലം മണ്ഡലത്തിലെ അതിഥി തൊഴിലാളികളുടെ കുട്ടികളിൽ പ്ലസ് ടു,എസ് എസ് എൽ സി പരീക്ഷകളിലും, സംസ്ഥാന സ്കൂൾ കലോത്സവത്തിലും ഉന്നത വിജയം കരസ്ഥമാക്കിയ തഹജിബ സാജിദ്, അർഷി സലിം,അലീഷ നൗഷാദ് എന്നിവരെ ആന്റണി ജോൺ എം എൽ എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന “കൈറ്റ് ” വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള “എം എൽ എ അവാർഡ് ” നൽകി ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ രണ്ടാം വർഷം മുഴുവൻ വിഷയങ്ങൾക്കും ഫുൾ മാർക്ക് നേടിയ തഹജിബ സാജിദ് എസ് എസ് എൽ സി പരീക്ഷയിൽ 9 എ പ്ലസും,1 എ യും നേടി ഉന്നത വിജയം നേരത്തെ കരസ്ഥമാക്കിയിരുന്നു. അർഷി സലിം സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഹിന്ദി പ്രസംഗത്തിലെ ജേതാവാണ്.

എസ് എസ് എൽ സി പരീക്ഷയിൽ 5 എ പ്ലസ് നേടിയ അലീഷ നൗഷാദ് മലയാളം രണ്ട് പേപ്പറിനും എ പ്ലസ് നേടിയിരുന്നു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പൊതു വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാവുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ കുട്ടികളുടെ നേട്ടം സമൂഹത്തിനാകെ മാതൃകയാണെന്ന് എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....