NEWS
കോതമംഗലം മണ്ഡലത്തിലെ രൂക്ഷമായ വന്യമൃഗ ശല്യം വിഷയം നിയമസഭയിൽ.

കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുണ്ടാകുന്ന ആനശല്യം തടയുന്നതിനു കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും ആനശല്യം മൂലമുണ്ടായിട്ടുള്ള വ്യാപക കൃഷിനാശങ്ങൾക്കുള്ള നഷ്ട പരിഹാരം വേഗത്തിൽ ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമെന്നും ബഹു:വനം വകുപ്പ് മന്ത്രി അഡ്വ.കെ രാജു നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു: മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ മണ്ഡലത്തിലെ കുട്ടമ്പുഴ,പിണ്ടിമന,കോട്ടപ്പടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ ആനശല്യം മൂലം ജനങ്ങൾ വലിയ തോതിൽ ബുദ്ധിമുട്ടുകയാണെന്നും,വനത്തിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള ജനവാസ കേന്ദ്രങ്ങളിൽ ആനകൾ കൂട്ടമായി എത്തി വിളവെടുക്കാൻ പാകമായ വിളകളുൾപ്പെടെ വ്യാപകമായ കൃഷി നാശം വരുത്തുന്നതും, മുൻ വർഷങ്ങളിൽ ഇത്തരത്തിലുള്ള ആനശല്യത്തിൽ 3 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളതും എംഎൽഎ ബഹു: മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇത്തരത്തിലുള്ള ആനശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി ഈ പ്രദേശങ്ങളിൽ റെയിൽ ഫെൻസിങ്ങും,ട്രഞ്ചും അടക്കമുള്ള കാര്യക്ഷമമായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ ഈ പ്രദേശങ്ങളിൽ ആന ശല്യംമൂലമുണ്ടായിട്ടുള്ള വ്യാപക കൃഷി നാശങ്ങൾക്ക് കർഷകർക്ക് കാല താമസം കൂടാതെ നഷ്ട പരിഹാരം ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. വന മേഖലയോട് ചേർന്നുള്ള ജനവാസ മേഖലകളിൽ വന്യ ജീവി ആക്രമണം തടയുന്നതിനായി സൗരോർജ വേലികൾ നിർമ്മിച്ചു വരുന്നുണ്ടെന്നും, കോട്ടപ്പടി,പിണ്ടിമന പഞ്ചായത്തുകളിലായി മാവേലി മുതൽ അയിനിച്ചാൽ വരെ 5.50കിലോമീറ്ററും, വാവേലി മുതൽ കണ്ണക്കട വരെ 5.20 കിലോമീറ്ററും കുട്ടമ്പുഴ പഞ്ചായത്തിൽ 57.40 കിലോമീറ്ററും നിലവിൽ സൗരോർജ വേലി ഉണ്ടെന്നും കൂടാതെ പ്രസ്തുത പ്രദേശങ്ങളിൽ ജനവാസ മേഖലകളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തിരികെ കാട്ടിലേക്ക് കയറ്റി വിടുന്നതിനും മറ്റ് അടിയന്തിര സേവനം ലഭ്യമാക്കുന്നതിനുമായി സ്പെഷ്യൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സിനെയും വനം വകുപ്പ് ജീവനക്കാരെയും താല്ക്കാലിക വാച്ചർമാരെയും ഉൾപ്പെടുത്തി എലിഫന്റ് ഡിപ്രഡേഷൻ സ്ക്വാഡുകളെയും സജ്ജമാക്കിയിട്ടുണ്ടെന്നും നിലവിൽ പ്രസ്തുത പ്രദേശങ്ങളിൽ ഫണ്ടിന്റെ ലഭ്യത അനുസരിച്ച് ഈ സാമ്പത്തിക വർഷത്തിൽ തന്നെ കോട്ടപ്പടി, കുട്ടമ്പുഴ പഞ്ചായത്തുകളിലായി 27 കി മി സൗരോർജ വേലികൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായും ബഹു:മന്ത്രി പറഞ്ഞു.
അതോടൊപ്പം കൃഷി നാശത്തിന് ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കുന്ന അപേക്ഷകളിൽ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് നഷ്ട പരിഹാരം നൽകി വരുന്നതായും, നിലവിൽ ഓൺലൈനായി ലഭിക്കുന്ന അപേക്ഷകളിന്മേൽ സമയബന്ധിതമായി തുടർ നടപടികൾ സ്വീകരിക്കുകയും ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് നഷ്ട പരിഹാരം നൽകുകയും ചെയ്തു വരുന്നതായും,2018-19 വർഷത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് 26,പിണ്ടിമന പഞ്ചായത്ത് 28, കോട്ടപ്പടി പഞ്ചായത്ത് 68 എന്നിങ്ങനെ മൂന്ന് പഞ്ചായത്തുകളിലായി 122 പേർക്ക് 1269285 രൂപയും, 2019-20 വർഷത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് 28,പിണ്ടിമന പഞ്ചായത്ത് 23, കോട്ടപ്പടി പഞ്ചായത്ത് 42 എന്നിങ്ങനെ 93 പേർക്ക് 1104059 രൂപയും നഷ്ടപരിഹാരമായി വിതരണം ചെയ്തു കഴിഞ്ഞതായും, ഓൺലൈൻ ആയി ലഭിക്കുന്ന അപേക്ഷകളിൽ കാല താമസം കൂടാതെ നഷ്ട പരിഹാരം ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്നും ബഹു: മന്ത്രി ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
NEWS
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം
നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം തുടങ്ങി. പെരുന്നാളിനെത്തുന്ന വനിതാ തീർത്ഥാടകർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് പള്ളി കോമ്പൗണ്ടിൽ ഷീ കൗണ്ടർ തുറന്നിട്ടുള്ളത്. കൈ കുഞ്ഞുങ്ങൾ
ആയി വരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതകൾക്ക് മുഴുവൻ സമയ സേവനങ്ങൾ ഷീ കൗണ്ടറിൽ നിന്നും ലഭിക്കും. മുഴുവൻ സർക്കാർ വകുപ്പുകളുടെയും ഏകോപനം ഷീ കൗണ്ടറിൽ നിന്നും ലഭിക്കും. ഇതോടെപ്പം ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം തുണി സഞ്ചികളും വിതരണം ചെയ്യും.
ഷീ കൗണ്ടർ എൽ എ ആന്റണി ജോണും തഹിദാർ റേച്ചൽ കെ വറുഗീസും ചേർന്ന് ഉത്ഘാടനം ചെയ്തു. നഗരസഭ പ്രതിക്ഷ നേതാവ് എ.ജി.ജോർജ്ജ് കൗൺസിലർ കെ വി തോമസ്,.വ്യാപാരി വ്യവസായി ഏകോപനസമിതി ടൗൺ യൂണിറ്റ് പ്രസിഡന്റ് എൽദോസ് വർഗീസ്, സെക്രട്ടറി മൈതീൻ ഇഞ്ചക്കുടി, ചെറിയ പ്പള്ളി വികാരി ഫാ.ജോസ് പരുത്തുവയലിൽ, ട്രസ്റ്റി ബിനോയ് മണ്ണച്ചേരി,വ്യാപാരി വ്യവസായി ഏകോപനസമിതി നിയോജക മണ്ഡലം പ്രസിഡന്റ് ആശാ ലില്ലി തോമസ്, സെക്രട്ടറി മേരി പൗലോസ്, ട്രഷറാർ റിൻസി ബിനോയ് , ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജെസി മോൾ ജോസ്, യുത്ത് വിങ്ങ് നിയോജകമണ്ഡലം പ്രസിഡന്റ് ഷംജൽ പി എം,
ബിന്ദു റാണി , ഷീജാ സജി , ഫൗസിയാ ജമാൽ , നമിന ഷാഹിദ്, അനിതാ രജിത്ത്, ഷീല മനോജ്, ശ്രീനാ വിനോദ്, മോൻ സി , ഗിരിജാ അനീഷ് തുടങ്ങിയവർ പങ്കെടുത്തു.
NEWS
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
കഫേ മനാര, എടപ്പന ഹോട്ടൽ, ഡിലൈറ്റ് ബേക്കറി ആൻഡ് റെസ്റ്റോറന്റ്, എറിൻസ് പാർക്ക് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. ഭക്ഷണസാധനങ്ങൾ ഹെൽത്ത് വിഭാഗം നശിപ്പിക്കുകയും സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. നഗരത്തിലെ ചില ഹോട്ടലുകളും രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ചില തട്ടുകടകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. ഓടകൾക്കു മുകളിൽ പോലും പ്രവർത്തിക്കുന്ന തട്ടുകടകളുണ്ട്. പാചകം ചെയ്യുന്ന പാത്രങ്ങൾ അടക്കം വ്യത്തിയാക്കുന്നതിന് ആവശ്യമായ വെള്ളം പോലും പലയിടത്തുമില്ല. പഴകിയ എണ്ണ വീണ്ടും ഉപയോഗിച്ച് പാചകം ചെയ്യുന്നതായും പരാതിയുണ്ട്. കണ്ടാൽഅറപ്പു തോന്നുന്ന പഴകിയ പാത്രങ്ങളാണ് പലയിടത്തും ഉപയോഗിക്കുന്നത്. മഴക്കാലമായതോടെ ചെളിയും ഭക്ഷണ അവശിഷ്ടങ്ങളും നീക്കം ചെയ്യാതെയാണ് പലയിടത്തും ഭക്ഷണ വിതരണം.
കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ ആരംഭിച്ചതോടെ നഗരത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഒക്ടോബർ 4 ന് പെരുന്നാൾ അവസാനിക്കുംവരെ പെരുന്നാളിൽ പങ്കെടുക്കാൻ വിശ്വാസികളായ പതിനായിരങ്ങൾ എത്തിച്ചേരും. ശുദ്ധമായ വെള്ളവും ഭക്ഷണവും വിതരണം ചെയ്യണമെന്നും നഗരം വ്യത്തിഹീനമാകാതിരിക്കാൻ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് നഗരസഭാധികൃതരടക്ക മുള്ളവർ നിർദേശം നൽകിയിട്ടുണ്ട്.
ഹോട്ടലുകളിലും സ്ഥാപനങ്ങളിലും കർശനമായ പരിശോധനയും ബന്ധപ്പെട്ട വകുപ്പുകളുടെ നിരീക്ഷണവും പെരുന്നാൾ പ്രമാണിച്ച് നഗരത്തിലുണ്ടാകും.
NEWS
ഇളങ്ങവം സ്കൂളിൽ വർണ്ണകൂടാരം പദ്ധതി:ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു

\കോതമംഗലം : വാരപ്പെട്ടി ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂളിൽ പ്രീ പ്രൈമറി സ്റ്റാർസ് വർണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പാർക്കിന്റെയും പ്രീ പ്രൈമറി ക്ലാസ്സ് സജ്ജീകരണങ്ങളുടെയും നവീകരിച്ച സ്കൂൾ ഗ്രൗണ്ടിന്റെയും ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്ര ശേഖരൻ നായർ അധ്യക്ഷത വഹിച്ചു. 24 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്തംഗം ഡയാന നോബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം സെയ്ത്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എസ് ബെന്നി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഷാജു, മെമ്പർമ്മാരായ ദിവ്യ സലി, പ്രിയ സന്തോഷ്, ഷജി ബെസ്സി, ബി ആർ സി ബ്ലോക്ക് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ സജീവ് കെ ബി, എ ഇ ഒ സീനിയർ സൂപ്രണ്ട് ഷാജി ചാക്കോ, പഞ്ചായത്ത് സെക്രട്ടറി എം എ ഷംസുദ്ദീൻ എന്നിവർ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് ഷെർമി ജോർജ് സ്വാഗതവും എസ് എം സി ചെയർമാൻ സീമോൻ സി എസ് നന്ദിയും രേഖപ്പെടുത്തി.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS7 days ago
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി: ബ്രിട്ടനിൽ ഗവേഷണത്തിന് 1.5 കോടിയുടെ സ്കോളർഷിപ്പ്
-
NEWS18 hours ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME5 days ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME7 days ago
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ
-
CRIME7 days ago
നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍
-
NEWS1 week ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.
-
NEWS1 week ago
നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം
You must be logged in to post a comment Login