കോതമംഗലം : മാമലകണ്ടം ഗവ ഹൈ സ്കൂളിൽ പൂർത്തീകരിച്ച സ്മാർട്ട് സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ പ്രസാദ് പി സി സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ പരീത്, വാർഡ് മെമ്പർമ്മാരായ ശ്രീജ ബിജു, ഷീല രാജീവ്, ആലിസ് സിബി,എം എസ് എസ് ആർ എഫ് പ്രൊജക്റ്റ് കോ -കോർഡിനേറ്റർ സിജോ തോമസ്, മാമലക്കണ്ടം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി എൻ കുഞ്ഞുമോൻ, ആരോമൽ എം എസ്, എ ഇ ഒ സജീവ് പി ബി,നേര്യമംഗലം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഷഹനാസ് കെ എഫ്, പി ടിഎ പ്രസിഡന്റ് പ്രസാദ് വി ഡി, ഊര് മൂപ്പന്മാരായ രാഘവൻ കോരാളിയിൽ, മൈക്കിൾ മൈക്കിൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എം എസ് സ്വാമി നാഥൻ റിസർച്ച് ഫൗണ്ടേഷൻ നിർവഹിച്ച് നടപ്പിലാക്കുന്ന എച്ച് ഡി എഫ് സി ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയായ എച്ച് ഡി എഫ് സി ബാങ്ക് പരിവർത്തൻ സമഗ്ര ഗ്രാമ വികസന പദ്ധതി മുഖാന്തിരമാണ് ഗവ ഹൈസ്കൂൾ മാമലക്കണ്ടം സ്മാർട്ട് സ്കൂൾ പദ്ധതിയിലൂടെ നടപ്പിലാക്കിയത്.
