Connect with us

Hi, what are you looking for?

NEWS

മാര്‍ ബസേലിയോസ്‌ ഡെന്റല്‍ കോളേജില്‍ പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

കോതമംഗലം: കോതമംഗലം മാര്‍ ബസേലിയോസ്‌ ഡെന്റല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എല്‍ എ നിര്‍വഹിച്ചു. എം ബി എം എം അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ ബാബു കൈപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. പുകയില വിരുദ്ധ ലഘു ലേഖകളുടെ പ്രകാശനം നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം മജീദ്‌ നിര്‍വഹിച്ചു. മാര്‍ത്തോമാ ചെറിയപള്ളി വികാരി ഫാ. ജോസ്‌ പരത്തുവയലില്‍ പുകയില വിരുദ്ധ ബാഡ്ജുകളുടെ വിതരണോദ്ഘാടനം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ബൈജു പോൾ കുര്യന്‍ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എം ബി എം എം അസോസിയേഷന്‍ സെക്രട്ടറി ബിനോയ്‌ മണ്ണഞ്ചേരില്‍, ട്രെഷറര്‍ ഡോ.റോയ്‌ എം ജോര്‍ജ്‌, ഡോ. ബീന കുമാരി. ഡോ. എബി ആലുക്കല്‍,ഡോ.റോണിന്‍ സെബാസ്റ്റ്യൻ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ എക്സൈസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പി കെ ബാലകൃഷ്ണന്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്‌ നടത്തി. പരിപാടിയുടെ ഭാഗമായി ജൂണ്‍ 6 വരെയുള്ള ദിവസങ്ങളില്‍ കോതമംഗലം പ്രൈവറ്റ്‌ ബസ്‌ സ്റ്റാൻഡ് , കോളേജുകള്‍, സ്കൂളുകള്‍, അതിഥിതൊഴിലാളികള്‍, റെസിഡന്റ്സ്‌ അസോസിയേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചു ബോധവത്കരണ പരിപാടികളുംവിദ്യാര്‍ത്ഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്‌.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!