കോതമംഗലം: കോട്ടപ്പടി ആയക്കാട് മരോട്ടിച്ചോടിന് സമീപം പിണ്ടിമന പഞ്ചായത്തിന്റെ മിനി എം.സി.എഫ് ന് പരിസരത്ത് സാമൂഹ്യ വിരുദ്ധർ തളളിയ മാലിന്യ കൂമ്പാരം നീക്കം ചെയ്തു. ഇനി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ദീപിക ഇന്നലെ വാർത്ത നൽകിയതിന് പിന്നാലെയാണ് നടപടി.
എം.സി.എഫും പരിസരവും വൃത്തിയുള്ളതായി.
ആളുകള്‍ വലിച്ചെറിഞ്ഞ മാലിന്യചാക്കുകളെല്ലാം സ്ഥലത്തുനിന്നും നീക്കാന്‍ പഞ്ചായത്താണ് നടപടിയെടുത്തത്.ഇനി മാലിന്യംതള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനമുണ്ട്.ഏറെകാലമായി ഇവിടം മാലിന്യനിക്ഷേപകേന്ദ്രമായി മാറിയിട്ട്.മറ്റിടങ്ങളില്‍നിന്നുള്ളവരാണ് വീട്ടുമാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും ഇവിടെ തള്ളിയിരുന്നത്.

























































