പെരുമ്പാവൂർ : ജനവിരുദ്ധ നയങ്ങളാണ് പിണറായി സർക്കാരിൻറെ മുഖമുദ്രയെന്നും നീതിയും നിയമവാഴ്ചയും കേരളത്തിൽ പാടെ തകർന്നിരിക്കുകയാണെന്നും എഐസിസി പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു.പോലീസ് നിഷ്ക്രിയമാവുകയും ,വികസന പ്രശ്നങ്ങൾ സ്തംഭിക്കുകയും ചെയ്തിരിക്കുകയാണ് . നിയോജകമണ്ഡലത്തിലെ എല്ലാ വാർഡുകളിലെയും വീടുകളിലേക്ക് കടന്നുചെന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ബ്രഹത്തായ പദ്ധതിയായ ഗ്രാമയാത്ര നടപ്പാക്കുന്ന കേരളത്തിലെ ആദ്യത്തെ എംഎൽഎയാണ് കുന്നപ്പിള്ളി എന്നും , ജയിച്ചു കഴിഞ്ഞാൽ കാണുന്നില്ല എന്ന് ജനങ്ങളുടെ പരാതിക്ക് ഇത്തരത്തിലുള്ള യാത്രകളിലൂടെ മാറ്റം വരുത്തുവാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു .
ഗ്രാമ സംഗമത്തിൻ്റെ സ്മൃതിക്കായി നൂറ് കുടുംബങ്ങളിലേക്ക് മഹാത്മജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ ഇ .വി .നാരായണൻ മാഷിൻറെ നേതൃത്വത്തിൽ എത്തിച്ചു നൽകി . ഗ്രാമയാത്ര ഇരുപത്തിമൂന്നാം ദിനം ഗ്രാമ സംഗമം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഐസിസി പ്രവർത്തക സമിതി അംഗവും , മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു .അൻവർ സാദത്ത് എംഎൽഎ ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ പിപി എൽദോസ് , പി പി അവറാച്ചൻ , കെ പി ബാബു , ഒ . ദേവസി ,ഷാജി സലിം , ജോയിപുണൂലി , ബേസിൽ പോൾ ,സിജു എബ്രഹാം ,സുബൈർ ഓണമ്പിള്ളി , ജോർജ് കിഴക്കമശ്ശേരി ,സി എ അഷറഫ് , ജോയി മഠത്തിൽ ,ബേസിൽ കുര്യാക്കോസ് ,എ പി ജയൻ , അൻസാർ വഫ തുടങ്ങിയവർ സംസാരിച്ചു . ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെ വൻ ജനസഞ്ചയമാണ് ഗ്രാമ സംഗമത്തിന് എത്തിയത് .
