കോതമംഗലം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷയിൽ ബി കോം ഓഫീസ് മാനേജ്മെന്റ് & സെക്രട്ടറിയൽ പ്രാക്ടീസിനു രണ്ടാം റാങ്ക് നേടിയ കോഴിപ്പിളളി സ്വദേശിയായ അന്ന മരിയ റോയിയെ ആൻ്റണി ജോൺ എം എൽ എ വീട്ടിൽ എത്തി ആദരിച്ചു. കോഴിപ്പിളളി പുതുശ്ശേരിയിൽ റോയി ചാക്കോ മിനി റോയി ദമ്പതികളുടെ മകളാണ് അന്ന മരിയ റോയി.ഡി വൈ എഫ് ഐ കോഴിപ്പിള്ളി മേഖലാ കമ്മിറ്റിയും അന്ന മരിയ റോയിയെ അനുമോദിച്ചു. ചടങ്ങിൽ ബേസിൽ പൂമറ്റം,സഞ്ജയ് സജീവ്, റോബിൻ ജോബി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
