പെരുമ്പാവൂർ : വേങ്ങൂർ മുടക്കുഴ പഞ്ചായത്തുകളിൽ വ്യാപകമായി ഗവൺമെന്റിന്റെ ശുദ്ധജല വിതരണത്തിൽ നിന്ന് പടർന്നു പിടിച്ച മഞ്ഞപ്പിത്ത രോഗബാധയേറ്റ അഞ്ജനയും യാതൊരു സർക്കാർ സഹായവും ലഭിക്കാതെ മരണത്തോട് പൊരുതി തോറ്റിരിക്കുകയാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .രോഗബാധയേറ്റ മുഴുവനാളുകളുടെയും ചികിത്സാചെലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിട്ടും ഒന്നുപോലും പരിഹരിക്കാൻ ഗവൺമെൻറ് തയ്യാറായില്ല എന്നത് എത്രയോ ദൗർഭാഗ്യകരമാണ് .അഞ്ജനയ്ക്ക് 15 ലക്ഷത്തോളം രൂപ ചികിത്സയിനത്തിൽ ചിലവായ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടിട്ട് പോലും ഒരു രൂപ പോലും അനുവദിക്കാഞ്ഞത് വളരെ പ്രതിഷേധമാണ് .സർക്കാരിൻറെ കുടിവെള്ളം കുടിച്ചവർക്ക് മാത്രമാണ് ഹെപ്പറ്റസ് എ രോഗബാധ സ്ഥിരീകരിച്ചത് .
രാഷ്ട്രീയമായി അതിനെ കാണാതെ ഇടതുപക്ഷം ഭരിക്കുന്ന വേങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ടും , അതോടൊപ്പം മേഖലയിലെ യുഡിഎഫ് പ്രതിനിധി യില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസും ഉൾപ്പെട്ട ഒരു കമ്മിറ്റി രൂപീകരിച്ച് ധനസഹായ സമാഹരണ യജ്ഞം വരെ നടത്തി കുടുംബത്തെ സഹായിച്ചെങ്കിലും അഞ്ജന മരണത്തിന് കീഴടങ്ങിയത് വളരെ വിഷമകരമായി . അഞ്ജനയുടെ ഭർത്താവും ഇതുപോലെ വലിയ തോതിൽ ചികിത്സാചെലവിനെ നേരിട്ടാണ് മരണത്തെ അതിജീവിച്ചത് .അർഹരായ മുഴുവൻ പേർക്കും പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് ജനാധിപത്യ യുഗത്തിൽ ബധിര കർണ്ണങ്ങളിലാണ് പതിച്ചത് .യാതൊരു പരിഗണനയും ഈ കുടുംബങ്ങൾക്ക് നൽകാൻ സർക്കാർ തയ്യാറായില്ല എന്നത് വളരെ പ്രതിഷേധാർഹ മാണ് .
മരണാനന്തര സഹായമായെങ്കിലും 10 ലക്ഷം രൂപ അനുവദിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു .