കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു. വില്പനയ്ക്ക് കൊണ്ടുപോകുമ്പോഴാണ് ഇയാൾ പിടിയിലാകുന്നത് പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇൻസ്പെക്ടർ പി.ടി ബിജോയുടെ നേതൃത്വത്തിൽ
എസ് ഐ മാരായ ആൽബിൻ സണ്ണി, എൻ ‘പി ശശി, എ.എസ്. ഐ പി എ മനാഫ്, എസ് സിപിഎം മാരായ ഒ.എം അൻവർ, അജ്മൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
