കോതമംഗലം :അമ്മാപ്പറമ്പിൽ കുടുംബയോഗത്തിന്റെ “സനാതന സർഗ്ഗം 2025 ” 35-ാം വാർഷികാഘോഷം സംഘടിപ്പിച്ചു.വാർഷികാഘോഷം ആൻ്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡൽ നേടിയ എ.ആർ.ജയനെ ചടങ്ങിൽ ആദരിച്ചു.പ്രസിഡന്റ് മനോജ് എ കെ അധ്യക്ഷത വഹിച്ചു.ഇടുക്കി എസ് പി സി മോട്ടിവേഷൻ സെൽ എസ് ഐ അജി അരവിന്ദ് “മക്കൾ അറിയാൻ മക്കളെ അറിയാൻ” എന്ന വിഷയത്തെ ആസ്പദമാക്കി മോട്ടിവേഷൻ ക്ലാസ്സ് നയിച്ചു.വാർഷിക റിപ്പോർട്ട് സെക്രട്ടറി പ്രസാദ് എ കെയും വാർഷിക കണക്ക് ഖജാൻജി എ കെ ജയിനും അവതരിപ്പിച്ചു.
മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,വാർഡ് കൗൺസിലർ
സിബി സ്കറിയ,മുൻ പ്രസിഡന്റുമാരായ എ.എ. നാരായണൻ,
സോഫിയ പ്രതീഷ്,4 സ്റ്റാർസ് എഞ്ചിനീയറിങ് വർക്ക്‌സ് ജിൽസ് വർക്കി, പ്രോഗ്രാം കൺവീനർമ്മാരായ അരവിന്ദ് സന്തോഷ്, പ്രതീഷ് ഗോപി,ഖജാൻജി അജിത്ത് മോഹനൻ, വൈസ് പ്രസിഡന്റ് അനി മണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പത്മ മനോജ്, രമ്യ ഗിരീഷ്, അജിത്ത്, ഗിരീഷ്, എന്നിവർ യോഗത്തിൽ പങ്കെടുത്തു. വാർഷികത്തോടനുബന്ധിച്ച് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും, കൊച്ചിൻ ലീഡ്സ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ടാലെന്റ് ഷോയും അരങ്ങേറി.



























































