Connect with us

Hi, what are you looking for?

EDITORS CHOICE

ആലുവ മുതൽ കോതമംഗലം വരെയുള്ള 36 കിലോമീറ്റർ നാലുവരി പാതയായി വികസിപ്പിക്കുന്നു.

പെരുമ്പാവൂർ : പെരുമ്പാവൂരിന്റെ ഗതാഗത കുരുക്കിന് ശ്വാശത പരിഹാരമായ നാലുവരി പാതക്ക് തത്വത്തിൽ അനുമതി. പെരുമ്പാവൂർ നഗരത്തിന്റെ രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരമായി നാലുവരി പാത നിർമ്മിക്കുന്ന പദ്ധതിക്ക് കിഫ്ബി തത്വത്തിൽ അംഗീകാരം നൽകി. ഇതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുവാൻ എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, ആന്റണി ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമായത്. മൂന്ന് വർഷത്തിനുള്ളിൽ നിർദിഷ്ട പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു. ആലുവ റെയിൽവേ സ്റ്റേഷൻ മുതൽ കോതമംഗലം വരെയുള്ള 36 കിലോമീറ്റർ ദൂരമാണ് നാലുവരി പാതയായി വികസിപ്പിക്കുന്നത്. പദ്ധതിയുടെ ബഹുഭൂരിഭാഗം വരുന്ന 21 കിലോമീറ്റർ ദൂരം പെരുമ്പാവൂർ മണ്ഡലത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. നവംബർ മാസത്തിൽ ചേരുന്ന കിഫ്ബി ഗവേണിംഗ് ബോഡി പദ്ധതിക്കുള്ള അന്തിമാനുമതി നൽകുമെന്നും എം.എൽ.എ അറിയിച്ചു.

പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് മൂന്ന് വർഷം കാലതാമസം വേണ്ടി വരുന്നതിനാൽ സുഗമമായ യാത്രക്കായി ആലുവ മൂന്നാർ റോഡ് ബി.എം ആൻഡ് ബി.സി ഉന്നത നിലവാരത്തിൽ നവീകരിക്കും. ഇതോടൊപ്പം ആലുവ – പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡും ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിനും അനുമതി നൽകി. മൂന്ന് വർഷത്തെ ഗ്യാരണ്ടിയോടെയാണ് റോഡുകൾ പുനർ നിർമ്മിക്കുന്നത്. ഈ രണ്ട് പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കി സമർപ്പിക്കുവാൻ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് യോഗം നിർദ്ദേശം നൽകി.

മുപ്പത് മുതൽ നാൽപ്പത് മീറ്റർ വരെ ഈ പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരും. റോഡുകളുടെ നവീകരണം പൂർത്തികരിച്ചാൽ സമൂഹ്യാഘാത പഠനം നടത്തിയതിന് ശേഷമാകും ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നത്. ഈ റോഡ് ഏറ്റവും ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിനും വെള്ളക്കെട്ട് ഉൾപ്പെടുന്ന പ്രദേശത് റോഡ് ഉയർത്തി കാനകൾ നിർമ്മിക്കുന്നതിനും കൈവരികൾ സ്ഥാപിക്കുന്നതിനുമുള്ള 134 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ രൂക്ഷമായ ഗതാഗത കുരുക്ക് കൂടി കണക്കിലെടുത്ത് പദ്ധതി നാല് വരി പാതയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുവാൻ യോഗം നിർദ്ദേശിക്കുകയായിരുന്നു. കിഫ്ബി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഡോ. കെ.എം എബ്രഹാം യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...