കോതമംഗലം: ഓൾഡ് ആലുവ – മൂന്നാർ (രാജപാത) PWD റോഡിലെ (Or Western Outlet Kothamangalam – Munnar High Range Road ) പൂയംകുട്ടി മുതൽ പെരുമ്പൻ കുത്ത് വരെയുള്ള 26 KM റോഡ് ഫോറസ്റ്റ് അധികാരി ബലമായി കൈയ്യേറി വനമാക്കുവാൻ ശ്രമിച്ചുവരുകയാണ്. തട്ടേക്കാട് പെരിയാർ നദി യ്ക്ക് അക്കരെ
തട്ടേക്കാട് പെരിയാര്‍ നദിയ്ക്ക് അക്കരെ മുതല്‍ പെരുമ്പന്‍ കുത്ത് വെള്ളചാട്ടം വരെയുള്ള 42 കി.മീ വരുന്ന ഹൈറേഞ്ച് റോഡ്, ക്യാമ്പ് ഷെഡ് മുതലായവ പിഡബ്ല്യൂഡിയുടെ ചുമതലയില്‍ ഏല്‍പ്പിച്ച് 1919 മെയ് 1ന് പുറപ്പെടുവിച്ച തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗസെറ്റ് നോട്ടീഫിക്കേഷന്‍ ഉള്ളതായി കാണുന്നതാണ്. നോട്ടിഫിക്ഷന്‍ പ്രകാരം 16 അടി വീതിയില്‍ റോഡും, റോഡിന്റെ ഉയര്‍ന്ന ഭാഗം 40 അടിയും താഴ്ന്ന ഭാഗം 20 അടിയും , ഉള്‍പ്പെടെ 76 അടി വീതിയില്‍ വരുന്ന റോഡും, റോഡിന്റെ നാലു ഭാഗങ്ങളിലുള്ള ക്യാമ്പ് ഷെഡ്, ബണ്ടി ഷെഡ് ഉള്‍പ്പെടെ വരുന്ന 325 .98 ഏക്കര്‍ ഭൂമി, ഹൈറേഞ്ച് റോഡ് നിര്‍മ്മാണത്തിനായി നേര്യമംഗലം റെയിഞ്ചിലെ മലയാറ്റൂര്‍ – ഇടിയറ റിസര്‍വ്വ് ഫോറസ്റ്റില്‍ നിന്ന് വിടുതല്‍ ചെയ്തതായും ഫോറസ്റ്റില്‍ നിന്നും ഫോറസ്റ്റ് റെഗുലേക്ഷന്‍1068 – ആക്ട് 11, 1071-ലെ iV , 1085 ലെ ix എന്നിവ പ്രകാരം സെക്ഷന്‍ 20 പ്രകാരം Dis afforestation നടത്തിയിട്ടുളളതായി രേഖപ്പെടുത്തിയിട്ടുള്ളതാണ്.
റോഡ് മുഴുവന്‍ മുവാറ്റുപുഴ PWD ഡിവിഷന്റെയും ഇടുക്കി PWD ഡിവിഷന്റെയും പരിധിയില്‍ കൂടിയാണ് കടന്നു പോകുന്നത്. പൂയംകുട്ടി മുതല്‍ പെരുമന്‍കുത്ത് വെള്ളച്ചാട്ടം വരെ വരുന്ന വന മേഖല ഉള്‍പ്പെടുന്ന മേഖലയില്‍ 1980-ാംമാണ്ടില്‍ പൂയംകുട്ടിയില്‍ നിന്നും പീണ്ടിമേട് വരെ 8 KM ദൂരത്തില്‍ പൂയംകുട്ടി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന് വേണ്ടി KSEB ഏറ്റെടുക്ക് എല്ലാവിധ എര്‍ത്തുവര്‍ക്കുകളും തിര്‍ത്ത് മെറ്റല്‍ വിരിച്ച് ഗതാഗതയോഗ്യമാക്കിയിട്ടുള്ളതാണ്. മാങ്കുളം ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന് വേണ്ടി പെരുമ്പന്‍ കുത്ത് മുതല്‍ കുറത്തി കുടി വരെ വരുന്ന 5.5 KM ദൂരം വരുന്ന റോഡ് KSEB ഏറ്റെടുത്ത് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. ഇനി ഈ റോഡിന്റെ സെന്‍ട്രല്‍ ഭാഗം 12.5 KM റോഡിന്റെ പണികള്‍ കൂടി പൂര്‍ത്തികരിച്ചാല്‍ പൂയംകുട്ടി മുതല്‍ പെരുമ്പന്‍ കുത്ത് വരെ റോഡ് ഗതാഗതയോഗ്യമാകുന്നതാണ്.
ഈ റോഡില്‍ ഒരു ഭാഗത്തും യാതോരുവിധ മരങ്ങളും റോഡുനിര്‍മ്മാണത്തിന്റെ പേരില്‍ മുറിച്ച് നീക്കേണ്ടതില്ലാത്തതാണ്. ഈ റോഡ് നിര്‍മ്മാണം പൂര്‍ത്തികരിച്ചാല്‍ കുട്ടമ്പുഴ – മാങ്കുളം – ഇടമലകുടി എന്നി ഗ്രാമ പഞ്ചായത്തു കളിലെയും കുറത്തികുടി മേഖലയിലെ 6 ട്രൈബല്‍ ഉന്നതികള്‍ അടക്കം 65 ട്രൈബല്‍ ഉന്നതികളില്‍ അടിസ്ഥാന ഗതാഗത സൗകര്യങ്ങള്‍ എത്തുന്നതുമാണ്.
കൂടാതെ കുറത്തികുടി, മാങ്കുളം, ഇടമലകുടി മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് ഏതേങ്കിലും തരത്തിലുള്ള മെഡിക്കല്‍ അടക്കമുള്ള അത്യാഹിതങ്ങള്‍ വന്നാല്‍ വളരെ വേഗത്തില്‍ കോതമംഗലത്തും എറണാകുളത്തുമുള്ള ഹോസ്പിറ്റലുകളില്‍ വേഗത്തില്‍ എത്തിചേരുവാനും കഴിയുന്നതാണ്. കൂടാതെ ഈ ഓള്‍ഡ് രാജപാത റോഡ് വികസിപ്പിച്ചാല്‍ NH 85 ന് സമാന്തരമായി കോതമംഗലത്ത് നിന്നും മൂന്നാറിലേ ഒരു റോഡ് ഉണ്ടാകുന്നതും നിലവിലെ NH 85 – ലെ വലിയ തരത്തിലുള്ള വാഹന തിരക്ക് ഒഴിവാക്കുന്നതിനും കഴിയുന്നതാണ്. വനം വകുപ്പ് ഈ റോഡ് നിര്‍മ്മാണത്തിന് പ്രധാനമായും എതിര്‍ക്കുന്നത് ഈ റോഡ് ഗതാഗതയോഗ്യമായാല്‍ മേഖലയിലെ കാട്ടാന , കാട്ടുപോത്ത് അടക്കമുള്ള വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് വിഹാതങ്ങള്‍ ഉണ്ടാകുമെന്നും, മേഖലയില്‍ മനുഷ്യാ വന്യമൃഗ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമെന്നും, മേഖലയില്‍ നായാട്ടും വനം കൊള്ളയും ഉണ്ടാകുമെന്നും ജൈവ വൈവിധ്യങ്ങള്‍ നശിക്കും എന്നും പറഞ്ഞു കൊണ്ടാണ് എതിര്‍ക്കുന്നത്.
എന്നാല്‍ വനം വകുപ്പുക്കാരുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഈ മേഖലകളില്‍ ഇപ്പോള്‍ തന്നെ വനം വകുപ്പിന്റെ പൊട്ടക്ഷനും കാവലുകളും കൂടുതല്‍ ആയിട്ടുണ്ട് . ഈസാഹജര്യത്തില്‍ ഫോറസ്റ്റുക്കാരുടെ വാദഗതികള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്.
ഇപ്പോള്‍ ഈ രാജപാത റോഡില്‍ വനം വകുപ്പ് നടത്തിയിരിക്കുന്നത് അനക്തൃമായിട്ടുള്ള കൈയ്യേറ്റങ്ങള്‍ മാത്ര മാണ്. ഈ റോഡില്‍ വനം വകുപ്പിന് യാതോരുവിധ അവകാശ അധികാരങ്ങളും ഇല്ലാത്തതാണ്.
പൂയംകുട്ടി മുതല്‍ പെരുമ്പന്‍കുത്ത് വരെ വരുന്ന 26 km റോഡില്‍ വലിയ കയറ്റങ്ങളോ ഇറക്കങ്ങളോ ഇല്ലാത്തതും റോഡുകള്‍ക്ക് കാര്യമായ തകരാറുകള്‍ ഇല്ലാത്തതുമാണ് 2018 വരെ ഈ റോഡില്‍ കൂടി ഈറ്റയും മുളയും ശേഖരിക്കുന്നതിന് വേണ്ടി നിരന്തരമായിട്ട് ലോറികള്‍ ഓടിയിരുന്നതാണ്. സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം രൂപികൃതമായിട്ടുള്ള ഹൈലെവല്‍ എക്‌പേര്‍ട്ട് കമ്മിറ്റിയുടെയും വനം – റവന്യൂ – പിഡബ്ല്യൂഡി – സര്‍വ്വേ വിഭാഗങ്ങള്‍ അടങ്ങുന്ന സബ് ലെവല്‍ ഫീല്‍ഡ് കമ്മിറ്റിയംഗങ്ങളുടെയും റോഡിലെ പരിശോധനകള്‍ പൂര്‍ത്തികരിച്ച് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭ്യമായ സ്ഥിതിയ്ക്ക് എത്രയും വേഗത്തില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റ് അധികാരികളുടെ തടസങ്ങള്‍ നീക്കി പൂയംകുട്ടി മുതല്‍ പെരുമ്പന്‍കുത്ത് വരെയുള്ള ഓള്‍ഡ് രാജപാത റോഡ് എത്രയും വേഗത്തില്‍ തുറന്ന് നല്‍കണമെന്ന് ‘ ഓള്‍ഡ് ആലുവ – മൂന്നാര്‍ (രാജപാത) PWD റോഡ് ആക്ഷന്‍ കൗണ്‍സില്‍’ വാര്‍ത്ത സമ്മേളനത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
റോഡ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ. ഷാജി പയ്യാനിക്കല്‍ – ലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ എംഎല്‍എ പി.പി. സുലൈമാന്‍ രാവുത്തര്‍ Ex MLA എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.






















































