കോതമംഗലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മലർത്തിയടിക്കാം മയക്കുമരുന്നിനെ എന്ന സന്ദേശവുമായി അഖില കേരള പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. 14 ജില്ലകളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ പങ്കെടുത്തു. കോതമംഗലത്തെ വ്യാപാര മേഖലയിലുള്ള സ്ത്രീ പുരുഷന്മാർക്ക് വ്യത്യസ്ത വിഭാഗങ്ങളിലും മത്സരങ്ങളും നടന്നു. കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പഞ്ചഗുസ്തി മത്സരം
മന്ത്രി പി രാജീവ് മുഖ്യാതിഥി ആന്റണി ജോൺ എംഎൽഎയുമായി പഞ്ചഗുസ്തി പിടിച്ച് ഉദ്ഘാടനം ചെയ്തു. സമിതി ജില്ല നിർവാഹ സമിതി അംഗം
കെ എം പരിത് അധ്യക്ഷനായി. സിപിഐഎം ഏരിയ സെക്രട്ടറി കെ എ ജോയി എ യു അഷ്റഫ് , ജോജി ഏലൂർ,
സി ഇ നാസർ, പി എച്ച് ഷിയാസ് സജി മാടവന
അബ്‌ദുൾ കരീം, യാസർ പരീത് തുടങ്ങിയവർ പങ്കെടുത്തു.
