കോതമംഗലം: ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി “ഭരണഘടനയെ സംരക്ഷിക്കാം
മതേതര ഇന്ത്യയെ വീണ്ടെടുക്കാം ”
എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റി “യുവ സംഗമം” ക്യാമ്പയിൻ സംഘടിപ്പിച്ചു. എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് വിഷ്ണു കെ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു .
സിപിഐ ജില്ലാ കൗൺസിൽ അംഗം
ശാന്തമ്മ പയസ് സിപിഐ കോതമംഗലം മണ്ഡലം സെക്രട്ടറിപി റ്റി ബെന്നി,
നിതിൻ കുര്യൻ ,എം.ആർ ഹരികൃഷ്ണൻ, സീറോ ശിവറാം,ഷെഫീഖ് മുഹമ്മദ്,
ഷെഫിൻ മുഹമ്മദ്,
സിൽജു അലി,
മനോജ് മത്തായി,
രജീഷ് എൻ .ആർ എന്നിവർ പ്രസംഗിച്ചു.
