കോതമംഗലം : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് 2024 നിറവിന്റെ എട്ടാമത്തെ എഡിഷൻ കോതമംഗലം മാർത്തോമ ചെറിയപള്ളി സെന്റ് തോമസ് ഹാളിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.നിറവിന്റെ ജീവകാരുണ്യ ഫണ്ടിൽ നിന്ന് 30 ഡയാലിസിസ് നടത്തുന്നതിനുള്ള കൂപ്പൺ വിതരണം എറണാകുളം ഡെപ്യൂട്ടി കളക്ടർ റെയ്ച്ചൽ വർഗീസ് നിർവഹിച്ചു. ചടങ്ങിൽ കോതമംഗലം ചെറിയപള്ളിയുടെ ട്രസ്റ്റി ബേബി തോമസ്, കൗൺസിലർ ഷിബു കുര്യാക്കോസ്, മറ്റു വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള സ്വയം തൊഴിൽകണ്ടെത്തിയിരിക്കുന്ന 40 ഓളം സ്ത്രീ സംരംഭകരെ ഉൾപ്പെടുത്തിയാണ് എട്ടാമത്തെ എഡിഷൻ നിറവ് നടത്തുന്നത്
