വാരപ്പെട്ടി : കോവിഡ് -19 മഹാമാരി മൂലം സാമ്പത്തിക – കാർഷിക മേഖലകളിൽ വെല്ലുവിളികൾ നേരിടുന്ന കേരളത്തിന് ഇതിനെ അതി ജീവിക്കുന്നതിനും ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമായി കേരള സർക്കാർ നടപ്പിലാക്കുന്ന സംയോജിത കർഷിക പുനരുജ്ജീവന പദ്ധതി, സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി കക്കാട്ടൂർ പിട്ടാപ്പിള്ളീൽ ജോസ് പി സി എന്ന കർഷകന്റെ സ്ഥലത്ത് ആന്റണി ജോൺ എംഎൽഎ വിത്ത് ഇട്ട് കൊണ്ട് കരനെൽ കൃഷിക്ക് തുടക്കം കുറിച്ചു.
വാരപ്പെട്ടി കർമ്മസേന കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി. ചടങ്ങിൽ വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹൻ,വൈസ് പ്രസിഡന്റ് എ എസ് ബാലക്യഷ്ണൻ,വാർഡ് മെമ്പർമാരായ ബിന്ദു ശശി,ഡയാന നോബി,കൃഷി ഓഫീസർ എം എൻ രാജേന്ദ്രൻ,കൃഷി അസിസ്റ്റന്റ് പി പി മുഹമ്മദ്,എ ഡി സി അംഗം പി കെ ചന്ദ്രശേഖരൻ നായർ,സി ഡി എസ് ചെയർ പേഴ്സൺ ജെസ്സി തോമസ്,പാടശ്ശേഖര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.