Connect with us

Hi, what are you looking for?

CRIME

ഒളിവിൽ കഴിഞ്ഞിരുന്ന കഞ്ചാവ് കേസ് പ്രതിയെ 1.300 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു

കോതമംഗലം: അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ കെ.രാജേന്ദ്രൻ്റെ നേതൃത്വത്തിൽ അടിമാലി പരിസരത്ത് നടത്തിയ പരിശോധനയിൽ എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ ഐരൂർപ്പാടം ഉപ്പുകണ്ടം കരയിൽ കണ്ടത്തിൻകരയിൽ വീട്ടിൽ തങ്കപ്പൻ മകൻ ബൈജു.കെ.റ്റി (വയ സ്സ്-39/2024), ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ മന്നാങ്കണ്ടം വില്ലേ ജിൽ മച്ചിപ്ലാവ് കരയിൽ വട്ടപ്പറമ്പിൽ വീട്ടിൽ തോമസ് മകൻ ജെറിൻ തോമസ് എന്നിവർ ചേർന്ന് വിൽപ്പനക്കായി സൂക്ഷിച്ച് 1.300 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തി കേസ്സെടുത്തു. ഒന്നാം പ്രതിയായ ബൈജു കെ.റ്റിയെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി ജെറിൻ തോമസിനെ അറസ്റ്റ് ചെയ്യുവാൻ സാധിച്ചില്ല. ร പ്രതികൾ മുൻപും കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. ഒന്നാം പ്രതി ബൈജു കെ.റ്റി അടിമാലി നർക്കോട്ടിക് സ്ക്വാഡ്, അടിമാലി എക്സൈസ് റേഞ്ച് ഓഫീസ് എന്നിവിടങ്ങളിലെ കഞ്ചാവ് കേസ്സുകളിലെ പ്രതിയാണ്. അടിമാലി എക്സൈസ് റേഞ്ച് ഓഫീസിലെ കഞ്ചാവ് കേസ്സിൽ ഉൾപ്പെട്ട് ടിയാൻ ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. കൂടാതെ മറ്റ് പോലീസ് കേസ്സിലും ടിയാൻ പ്രതിയാണ്. രണ്ടാം പ്രതി ജെറിൻ തോമസ് പാലാക്കാട് ജില്ലയിൽ കൊമേഷ്യൽ ക്വാണ്ടിറ്റി കഞ്ചാവ് കേസ്സിലെ പ്രതിയുമാണ്. അടിമാലി മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നതിൽ പ്രധാനികളാണ് รา പ്രതികൾ. 067300 പ്രതി ജെറിൻ തോമസിനായി തിരച്ചിൽ ശക്തമാക്കിയിട്ടുള്ളതാണ്. ടി കേസ്സ് കണ്ടെടുത്തതിൽ സർക്കിൾ ഇൻസ്പെക്ടർക്ക് ഒപ്പം അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ദിലീപ് എൻ.കെ, പ്രിവന്റീവ് ഓഫീസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കെ.എം, അബ്‌ദുൾ ലത്തീഫ് സി.എം, യദുവംശരാജ് എന്നിവർ പങ്കെടുത്തു

അടിമാലി നർക്കോട്ടിക് സ്ക്വാഡ് ഇടുക്കി ജില്ലയിൽ നടത്തി വരുന്ന പരിശോധനയിൽ ജൂൺ മാസത്തിൽ മാത്രം നിരവധി കഞ്ചാവ് കേസ്സുകളാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ചാറ്റുപാറ മേഖലയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികൾ വീട്ട് വളപ്പിൽ നട്ട് വളർത്തിയതിന് ചാറ്റുപാറ കുടിയിൽ സുധി നാഗൻ എന്നയാളെ അറസ്റ്റ് ചെയ്‌ത്‌ കേസ്സ് എടുത്ത് ബഹു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്. കൂടാതെ അടിമാലി ടൗണിൽ കല്ലാർകുട്ടി റോഡിൽ ഫുഡ്‌പാത്തിന് സമീപത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയും കേസ്സ് എടുത്തു. ടി കേസ്സുകളിൽ അന്വേഷണം നടന്ന് വരുകയാണ്.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!